15 August 2020

സർക്കാർ തീരുമാനം അട്ടിമറിക്കുന്ന കൊടുവള്ളി മുനിസിപ്പൽ ഭരണസമിതിക്കെതിരെ എൽഡിഎഫ് അനിശ്ചിതകാല സത്യാഗ്രഹം
(VISION NEWS 15 August 2020)


സംസ്ഥാന സർക്കാരിൻറെ പദ്ധതികൾ അട്ടിമറിക്കുന്ന കൊടുവള്ളി മുനിസിപ്പൽ ഭരണസമിതി ക്കെതിരെ ആഗസ്റ്റ് 19 മുതൽ മുൻസിപ്പൽ ചെയർപേഴ്സൺൻ്റ് ചേംബറിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്താൻ എൽഡിഎഫ് മുൻസിപ്പൽ യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ  ഉൾപ്പെടുത്തി കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ അനുവദിച്ച റോഡുകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെൻഡർ നടപടിയും പൂർത്തീകരിച്ച് മുൻസിപ്പൽ ഭരണസമിതിയുടെ അംഗീകാരത്തിന് സമർപ്പിച്ചു മാസങ്ങൾ പിന്നിട്ടിട്ടും യോഗത്തിൻ്റെ അജൻഡയിൽ ഉൾപ്പെടുത്താതെ സർക്കാരിൻറെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന നടപടിയിൽ പ്രതിഷേധിച്ചാണ്  സത്യാഗ്രഹത്തിലേക്ക് നീങ്ങുന്നത് . മുൻസിപ്പൽ ഭരണസമിതി യോഗത്തിൽ ഈ അജണ്ട ഉൾപ്പെടുത്തണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാൻ ഭരണസമിതി തയ്യാറായില്ല.

ഈ പദ്ധതിയിൽ ഉൾപ്പെടുത്തി   കൊടുവള്ളി നിയോജക അ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ അനുവദിക്കപ്പെട്ട റോഡുകളുടെ പ്രവൃത്തി പലതും പൂർത്തീകരിക്കപ്പെട്ടു.,

കേരളത്തിലെവിടെയും ഇത്തരമൊരു നിലപാട് ഒരു ഭരണസമിതിയും എടുത്തിട്ടില്ല 

▪️ആറങ്ങോട് - മൂശാരിയിടം റോഡ്

▪️പൊയിൽ - തച്ചോട്ടമ്മൽ റോഡ് 

▪️ചുണ്ടപ്പുറം കണ്ടിയിൽ   - ഏഴുകളത്തിൽ അംഗനവാടി റോഡ്

▪️കാവിൽ കുണ്ടത്തിൽ - തച്ചോട്ടുമ്മൽ  റോഡ്

▪️പറമ്പത്ത്കാവ് - വയൽ റോഡ്

▪️കരീറ്റിപ്പറമ്പ് തുടിയാരികണ്ടി -  ചോയൻ കുന്ന് റോഡ്

▪️വാവാട് സെൻറർ - മൂലയിൽ കാരുണ്യ തീരം റോഡ്

▪️കാരാട്ട് പൊയിൽ -  പറമ്പത്ത്കാവ് പള്ളി റോഡ്

▪️കരുവൻപൊയിൽ  കെ കെ പൊയിൽ -  അക്കോത്ത് റോഡ് 

▪️കെടുവൻമുഴി -  കോട്ടയ്ക്കൽ -  സ്രാമ്പിക്കൽ  റോഡ്

എന്നീ റോഡുകളാണ് ഭരണസമിതിയുടെ നിലപാടുമൂലം  തടസ്സപ്പെട്ടിരിക്കുന്നത് .

കൂടാതെ  

▪️തവളാംക്കുഴി ഭഗവതിക്ഷേത്രം - നെടുമല റോഡ്

▪️മാനിപുരം - കുന്നത്ത് റോഡ്

▪️പൂവ്വറമ്മൽ - ചാത്തൻ കുളങ്ങര റോഡ് 

▪️പോർങ്ങോട്ടൂർ  - പാലകുന്ന് റോഡ്

▪️പുൽക്കൂഴിൽ - മഞ്ചപ്പാറ റോഡ്

എന്നീ റോഡുകൾ ഭരണാനുമതി ലഭിച്ചിട്ടും എസ്റ്റിമേറ്റ് എടുക്കാൻ സമ്മതിക്കാതെ തടഞ്ഞ് വെച്ചിരിക്കുകയാണ്.

കേരളത്തിലാകമാനം കുടുംബശ്രീ മുഖാന്തരം നടപ്പിലാക്കിയ ജനകീയ ഹോട്ടലിന്   അനുമതി ലഭിക്കാത്തത് കാരണം കൊടുവള്ളിയിൽ ഇപ്പോഴും ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞിട്ടില്ല

മുനിസിപ്പാലിറ്റിയുടെ വിവിധമേഖലകളിൽ കാരാട്ട് റസാഖ് എംഎൽഎ നൽകാൻ തയ്യാറായ ലോ മാസ്   ലെറ്റുകൾ ഭരണസമിതിയുടെ നിഷേധാത്മക നിലപാട് മൂലം തടസ്സപ്പെട്ടിരിക്കുകയാണ്.

ഈ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ആഗസ്റ്റ് 19 മുതൽ  മുൻസിപ്പൽ ചെയർപേഴ്സൺൻറെ  ചേംബറിന് മുന്നിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബാബു  അനിശ്ചിതകാല സത്യാഗ്രഹമിരിക്കും,
മറ്റ് എൽഡിഎഫ് കൺസീലർമാർ അവരവരുടെ വീടുകളിൽ  അനുഭാവ സത്യാഗ്രഹം നടത്തും. റോഡുകളുടെ  ഗുണഭോക്താക്കൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വീടുകളിൽ മുൻസിപ്പൽ ഭരണസമിതിക്കെതിരെ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കും.

യോഗത്തിൽ കെ ടി സുനി അധ്യക്ഷതവഹിച്ചു . കെ ബാബു, നാസർ കോയ തങ്ങൾ പി ടി സി ഗഫൂർ കെ ഷറഫുദ്ദീൻ , മാതലോത്ത് അബ്ദുള്ള , 0 PI കോയ ,E C മുഹമ്മദ്  എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only