30 August 2020

കോവിഡ് ഭീതി :ഒട്ടെറെപേർക്ക് വോട്ട് ചേർക്കാനായില്ല
(VISION NEWS 30 August 2020)




കൊടുവള്ളി-കോവിഡ് ഭീതി നിലനിൽക്കുന്നതിനാലും പല പ്രദേശങ്ങളൂം കണ്ടൈൻമെന്റ് സോണിൽ ഉൾപെട്ട തിനാലും വോട്ടു ചേർക്കൽ പ്രക്രിയ പൂർത്തിയായില്ലെന്ന് പരാതി,

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവു പ്രകാരം ആഗസ്റ്റ് 26വൈ - .5 വരെ മാത്രമെ വോട്ടുചേർക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ലൈഫ് പദ്ധതി അപേക്ഷകരും പ്രീമെട്രിക്ക് സ്കോളർഷിപ്പ് അപേക്ഷകരും അക്ഷയ കേന്ദ്രങ്ങളിൽ തിങ്ങിക്കൂടിയതിനാൽ അക്ഷയ സെന്റർ വഴിയുള്ള അപേക്ഷ സമർപ്പണം തടസതപ്പെടുകയായിരുന്നു - തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റ് ജാം ആയതും അപേക്ഷ സമർപ്പണം തടസപ്പെടാൽ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു

     വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനുള്ള സമയം നീട്ടി നൽകണമെന്ന ആവശ്യം വ്യാപകമായി ഉയർന്നു വന്നിട്ടുണ്ട്

റിപ്പോർട്ട്‌ : ബഷീർ ആരാമ്പ്രം

Post a comment

Whatsapp Button works on Mobile Device only