30 August 2020

പി.എസ്‌.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു
(VISION NEWS 30 August 2020)



തിരുവനന്തപുരം: പി.എസ്‌.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന്റെ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു.

 തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് മരിച്ചത്. അനുവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നു.

ജോലി ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
റദ്ദാക്കിയ എക്‌സൈസ് റാങ്ക് പട്ടികയിൽ 76 -ാം സ്ഥാനത്ത് ഉൾപ്പെട്ടിരുന്നു

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Post a comment

Whatsapp Button works on Mobile Device only