വേനപ്പാറ :വേനപ്പാറ
ലിറ്റിൽഫ്ലവർ യുപി സ്കൂളിൽ ദേശീയ കായിക ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. ഒളിമ്പ്യൻ പ്രീജ ശ്രീധരൻ, ദേശീയ കായിക താരം പി.യു. ചിത്ര എന്നിവർ കായിക ദിന സന്ദേശം നൽകിയത് കുട്ടികൾക്ക് ആവേശകരമായ അനുഭവമായി.ദിനാചരണവുമായി ബന്ധപ്പെട്ട് ,നാടൻ കളികളെ കുറിച്ചുള്ള വിവരണം തയ്യാറാക്കൽ, ക്വിസ് മത്സരം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.പരിപാടികൾക്ക് പ്രധാനാധ്യാപകൻ റോയി ഓവേലിൽ, സിബിത പി സെബാസ്റ്റ്യൻ,ആയിഷ സി. എ, രശ്മി അഗസ്റ്റിൻ, ഷൈനി ജോസഫ് എന്നിവർ നേതൃത്വം നൽകി.
Post a comment