കൊടുവള്ളി: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിച്ചവര്‍ ഹിയറിംഗിനായി പഞ്ചായത്ത് ഓഫീസുകളില്‍ പോവേണ്ടതില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ്് കമ്മീഷന് ഉത്തരവിറക്കി.ബുധനാഴ്ച വൈ
കുന്നേരത്തോടെയാണ് കമ്മീഷന് ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത്. നാട്ടിലുടനീളം കോവിഡ് 19 രോഗവ്യാപനവും പലയിടങ്ങളിലും കണ്ടയിന്മെന്റ് സോണുകള്‍ വന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. കണ്ടയിന്മെന്റ് സോണും രോഗ വ്യാപനവും മൂലം ഹിയറിംഗ് നടക്കുമോ എന്ന ആശങ്ക നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
ഇതുവരെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ലഭിച്ച ഹിയറിംഗ് നോട്ടീസില്‍ പേരും യഥാര്‍ത്ഥ ഫോണ്‍ നമ്പറുമെഴുതി ഒപ്പിട്ട് രേഖകളുടെ പകര്‍പ്പ് സഹിതം(ഫോട്ടോ അപ്ലോഡ് ചെയ്യാത്തവര്‍ ഫോട്ടോ നല്‍കണം) അതാത് തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ടറല്‍ റെജിസ്ട്രേഷന് ഓഫീസര്‍ക്ക് (പഞ്ചായത്തിലേക്ക് )ഇമെയില്‍ മുഖേനയോ, നേരിട്ടോ, മറ്റൊരാള്‍ വശമോ എത്തിച്ചു നല്കിയാല് മതി. അപേക്ഷകര്‍ നേരിട്ട് പോവണമെന്നില്ല. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് രേഖയായി ഇതിന്റെ പകര്‍പ്പ് മാത്രം മതിയാവും.
വിവാഹം കഴിച്ചു കൊണ്ടു വന്ന അപേക്ഷകരുടെ പേര് ചേര്‍ക്കുന്നതിന് രേഖയായി വിവാഹ സര്‍ട്ടിഫിക്കറ്റും, ഭര്‍ത്താവിന്റെ പേര് ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും മാത്രം സമര്‍പ്പിച്ചാല്‍ മതിയാവും. ഇനി മുതല്‍ ഹിയറിംഗ് നോട്ടീസിനു പകരം ഫോം 4 ആണ് ഒപ്പിട്ട് ഫോണ്‍ നമ്പര്‍ എഴുതി പഞ്ചായത്തില്‍ സമര്‍പ്പിക്കേണ്ടതെന്നും നിർദ്ദേശത്തിൽ പറയുന്നു
റിപ്പോർട്ട് : ബഷീർ ആരാമ്പ്രം
Post a comment