കെടുവള്ളി:ബുധനാഴ്ച വൈകീട്ട് മരണപ്പെട്ട ആരാമ്പ്രം കള്ളി കൂടത്തിൽ കെ.അബൂബക്കർ മൌലവി (അബു മുസ്ലിയാർ 84 ) നിര്യാണം മൂലം നാടിന് നഷ്ടമായത് നാട്ടുകാരണവരായ ഗുരുവര്യനെ.
മത-ഭൗതിക വിദ്യഭ്യാസ രംഗത്തും പൊതു ദീനി രംഗത്തും നിറസാന്നിധ്യമായിരുന്നു അദ്ദേഹം,
നാട്ടുകാർ അബു ക്കായി എന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന
അദ്ദേഹത്തിന് മത-ഭൗതിക രംഗങ്ങളിലായി ഒട്ടെറെ
ശിഷ്യ സമ്പത്തുണ്ട്. മതപ്രഭാഷണ രംഗത്തും ദീനി മസ്അല രംഗത്തും അദ്ദേഹം നാട്ടുകാർക്ക് ഏറെ
വിജ്ഞാനം പകർന്നു നൽകിയ വ്യക്തിത്വം കൂടിയാണ്
ദീനി മസ്അലക്ലാസുകളിലും വയളുകളില്യം (മതപ്രഭാഷണം) തന്റെ സ്വതസിദ്ധമായ ശൈലിയിൽ
സ്രോദ്ധാക്കളുടെ മനം കവർന്ന കഴിവിനുടമ കൂടിയാണ്
ആരാമ്പ്രംജി എം യു .പി സ്കൂൾ മുൻ പി.ടി എ
പ്രസിഡണ്ട്, ആരാമ്പ്രം ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ സ്ഥാപക കമ്മറ്റി ജനറൽ സിക്രട്ടരി,
ആരാമ്പ്രം ഗ്യാസ് സബ്സ്ക്രൈബേഴ്സ് അസോസിയേഷൻ കമ്മിറ്റി അംഗം,
പുള്ളിക്കോത്ത് ഖുദ്ദാ മുൽ ഇസ്ലാം സംഘം മുൻസിക്രട്ടരി എന്നീ സ്ഥാനങ്ങളും
മായനാട് എ.എം.എൽ.പി.സ്കൂൾ റിട്ടയേർഡ് അധ്യാപകനുo . പുള്ളിക്കോത്ത് മഹല്ല് സെക്രട്ടറിയായും,
കെ.എ.ടി.എഫ് ജില്ലാ കമ്മിറ്റി അംഗമായും, മായനാട് ബദിയത്തുൽ ഹിദായ മദ്രസ, ആരാമ്പ്രം, കരിപ്പൂർ, പുള്ളിക്കോത്ത്, പടനിലം, സി.എം.മഖാം, തുടങ്ങിയ മദ്രസ കളിൽ അധ്യാപകനായും കോട്ടപ്പറമ്പ്, കളരാന്തിരി മാസ്ജിദുകളിലെ ഖത്തീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
മായനാട്ടും, കളരാന്തിരിയിലും അദ്ദേഹം ഏറെ കാലം
പ്രവർത്തിച്ചിട്ടുമുണ്ട് - രോഗബാധിതനായി വീട്ടിൽ
വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്നലെ ഉച്ചക്ക് ശേഷം 3 ഓടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇഹലോകവാസം വെടിഞ്ഞത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടിൽ നടന്ന
ജനാസ നിസ്കാരനന്തരം ബുധൻ രാത്രി 9.30 ടെ
ആരാമ്പ്രം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
റിപ്പോർട്ട് :ബഷീർ ആരാമ്പ്രം
Post a comment