29 ഓഗസ്റ്റ് 2020

മടവൂരിൽ പെൻഷൻ വിതരണം മുടങ്ങിയത് കണ്ടയ്ൻമെന്റ് സോണായതിനാൽ: ബാങ്ക് പ്രസിഡണ്ട്
(VISION NEWS 29 ഓഗസ്റ്റ് 2020)
കൊടുവള്ളി-മടവൂരിൽ ഒന്നാം ഘട്ട പെൻഷൻ വിതരണം എല്ലാ വാർഡിലും സ്വന്തം ഫണ്ട് ഉപയോഗിച്ച് ബാങ്ക് ആരംഭിച്ചിരുന്നു. ഇതിനിടയ്ക്ക് പെട്ടെന്ന് എട്ടാം വാർഡ് കൺഡൈമെൻ്റ് സോൺ ആവുകയും വിതരണം ചെയ്യുന്ന വ്യക്തിയ്ക്ക് കോവിഡ് പോസറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തിൽ എട്ടാം വാർഡിലെ മാത്രം പെൻഷൻ വിതരണം കുറഞ്ഞ   ദിവസത്തേയ്ക്ക് മുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ തിങ്കളാഴിച്ച തന്നെ പെൻഷൻ വിതരണം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്... എന്നാൽ ഈ കോവിഡ് മഹാമാരി പ്രതിസന്ധിക്കിടയിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ലെന്ന് ബാങ്ക് പ്രസിഡൻ്റ് പ്രസ്താവിച്ചു.
  
*പെൻഷൻ വിതരണം ഗ്രാമ പഞ്ചായത്തിന്റെ ചുമതലയിലല്ല: ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട്*

കൊടുവള്ളി-ക്ഷേമ പെൻഷനുകൾ
അപേക്ഷ സ്വീകരിക്കലും തെളിവെടുപ്പ് നടത്തി പാസാക്കി അപ്രൂവ് ചെയ്യലും
മാത്രമെ ഗ്രാമ പഞ്ചായത്തിന്റെ അധി
കാരപരിധിയിൽ പെടുവെന്ന് മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി
പങ്കജാക്ഷൻ  പറഞ്ഞു
.തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് സാമുഹിക ക്ഷേമ വകുപ്പിന്റെ സൈറ്റിലേക്ക് കൈമാറും
പിന്നീട് വിതരണത്തിനാവശ്യമായ പണവും ലിസ്റ്റും പണവും സഹകരണ ബാങ്കുകൾ സാമൂഹികക്ഷേമ വകുപ്പ് കൈമാറുകയാണ് ചെയ്യുന്നതെന്നും
പിന്നീട് വിതരണ ചുമതല പരിപൂർണ്ണമായും ബാങ്കുകൾക്കാണെന്നും പ്രസിഡണ്ട് തുടർന്നു പറഞ്ഞു.
മടവൂർ എട്ടാം വാർഡിൽ പെൻഷൻ വൈകിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗം എ.പി നസ്തർ സഹകരണ മാവേലി ചന്തക്കു മുന്നിലും പെൻഷൻ ഗുണഭോക്താക്കൾ വിടുകളിലും നടത്തിയ പ്രതിഷേധ സമരത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മെമ്പറുടെ സത്യഗ്രഹ സമരം ഗ്രാമ പഞ്ചായത്ത് സിക്രട്ടരി ഇടപെട്ട് അവസാനിപ്പിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി

റിപ്പോർട്ട്‌ : ബഷീർ ആരാമ്പ്രം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only