22 August 2020

ബഹുമതിയും അംഗീകാരവും നാടിന് സമർപ്പിക്കുന്നു: സൈനുൽ ആബിദീൻ തങ്ങൾ
(VISION NEWS 22 August 2020)



താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗമായി ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയതിന് ലഭിക്കുന്ന അംഗീകാരവും ബഹുമതികളും നാടിനു സമർപ്പിക്കുന്നുവെന്ന് സയ്യിദ്‌ സൈനുൽ ആബിദീൻ തങ്ങൾ പറഞ്ഞു.
പൊതു സേവനത്തിന് പ്രചോദനമായത് ജനാതിപത്യചേരിയുടെ ഭാഗമായി പ്രവർത്തിച്ചത് കൊണ്ട് കിട്ടിയ പിന്തുണയാണ്. യു.ഡി.എഫ്‌ തച്ചംപൊയിൽ വാർഡ് നൽകുന്ന ആദരവ്  ഏറെ അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും ജീവിതത്തിലെ മറക്കാൻ കഴിയാത്ത മുഹൂർത്തമാണിതെന്നും തങ്ങൾ കുട്ടിച്ചേർത്തു.കേരള സർക്കാർ ആദരവിൻ്റെ ഉപഹാരം ഐക്യജനാധിപത്യ മുന്നണി നേതാക്കൾക്ക് അദ്ദേഹം സമർപ്പിച്ചു.
യു ഡി എഫ് തച്ചംപൊയിൽ വാർഡ് (17) കമ്മറ്റി ആദരവും അനുമോദനവും നൽകിയ ചടങ്ങിൽ എൻ പി ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു. ഡി സി സി മെമ്പർ പി മുരളി , അഷ്റഫ് തങ്ങൾ തച്ചംപൊയിൽ,ടി പി ഷരീഫ്, എൻ പി അബ്ബാസ്, എൻ പി ഭാസ്കരൻ ,ടി പി മജീദ്, അമീറലി കോരങ്ങാട്, പി ലതീഫ് മാസ്റ്റർ, ടി പി ഫിറോസ്, ടി പി അൽതാഫ് ,എ കെ അസീസ്, പി റാഫി തുടങ്ങിയവർ പ്രസംഗിച്ചു.പി ബാരി മാസ്റ്റർ സ്വാഗതവും നദീറലി തച്ചം പൊയിൽ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only