21 August 2020

മഴമറ നിർമ്മിച്ച് മട്ടുപ്പാവിൽ കൃഷിയുമായി അധ്യാപകൻ
(VISION NEWS 21 August 2020)





കൊടുവള്ളി:പ്രതികൂല സാഹചര്യത്തെ അനുകൂലമാക്കി  കോവിഡ് സമയം ആരോഗ്യകരമായി ചിലവഴിക്കുകയാണ്‌ പൊതുപ്രവർത്തകനും സ്കൂൾ അധ്യാപകനുമായ ഷാഹുൽ മടവൂർ. കൃഷിവകുപ്പിൻ്റെ പിന്തുണയോടെ ശാസ്ത്രീയമായ രീതിയിൽ മട്ടുപ്പാവിൽ കൃഷി ചെയ്ത് മാതൃകയാവുകയാണ്.

പയർ, വെണ്ട, പച്ചമുളക്, വഴുതന, തക്കാളി, കക്കിരി, പടവലങ്ങ, ചെരങ്ങ, പൊതീന ,മല്ലിച്ചപ്പ് തുടങ്ങിയ കൃഷികളാണധികവും ,ജൂൺ മാസത്തിൽ മഴ മറ നിർമ്മിച്ചാരം ഭിച്ച കൃഷിയിപ്പോൾ പാകമായി വിളവെടുക്കുകയാണ്


 മഴമൂലമുള്ള പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യാൻ മഴമറ(Rain Shelter ) നിർമ്മിക്കുകയും ടറസ്സിന് കേടുപാടുകൾ പറ്റാതിരിക്കാനും ചെടികൾക്ക് സദാസമയവും ഈർപ്പം ലഭിക്കുന്ന തരത്തിൽ  തിരിനന (Wick Irrigation )രീതിയുമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിനടുത്ത് രൂപ പണം മുടക്കിയാണ് ഈ കൃഷി ആരംഭിച്ചിട്ടുള്ളത്‌. ഭാര്യ ഫസ് ലയും മക്കളായ റിദ് വാനും, റിംഷയും,

 സഹായത്തിനായി കൂട്ടുണ്ട്, മലപ്പുറം ജില്ലയിലെ കൊടക്കാട് യു .പി സ്കൂൾ അധ്യാപകനും

 കേരള പ്രദേശ് കോൺഗ്രസ് സേവാദൾ യങ് ബ്രിഗേഡ് സംസ്ഥാന സിക്രട്ടറിയുമാണ് ഇദ്ദേഹം.കോവിഡ് കാലത്ത് ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇദ്ദേഹം സ്വന്തം വാർഡിൽ ആർ ആർ ടി യായും പ്രവർത്തിച്ചു വരുകയാണ് 

റിപോർട്ട്: ബഷീർ ആരാമ്പ്രം

Post a comment

Whatsapp Button works on Mobile Device only