29 August 2020

ഓണക്കാല പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
(VISION NEWS 29 August 2020)


ഓണക്കാല പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാ‌ർമികത്വത്തിൽ ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിക്കും. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിൽ പൂജകൾ നടക്കും. സെപ്റ്റംബർ രണ്ടാം തീയതി വൈകിട്ട് 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. പതിവുപോലെ ഓണസദ്യ ഉണ്ടാകുമെങ്കിലും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ ഭക്തർക്ക് പ്രവേശനം ഉണ്ടാവില്ല.

Post a comment

Whatsapp Button works on Mobile Device only