പുതിയകാലത്ത് പരമ്പരാഗത പഠനരീതി മാറുകയും പുതിയ പുതിയ തൊഴിൽ മേഖലകൾ വരികയും ചെയ്യുന്നു. കാലത്തിനനുസൃതമായി മാറാത്തവർ പിന്തള്ളപ്പെടും തീർച്ച. വിദേശത്തും സ്വദേശത്തും ഏറെ ജോലി സാധ്യതകൾ ഉള്ള വ്യത്യസ്ഥമാർന്ന കോഴ്സുകൾ ഏതൊക്കെയാണ്?പ്ലസ് ടു വിനു ശേഷം എന്തു പഠിക്കണം ? എവിടെ പഠിക്കണം ? തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പുതിയ തൊഴിൽ മേഖലകളെ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് പ്രോഗ്രസീവ് എജുക്കേഷണൽ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (പെക്കൊ) ചെറൂപ്പ വെബിനാർ സംഘടിപ്പിക്കുന്നത്.
2020 ഓഗസ്ത് 29 രാവിലെ 10.30 സൂം(Zoom) വഴിയാണ് പരിപാടി.
പ്രശസ്ത കരിയർ മാസ്റ്ററും CIGI കോർ റിസോഴ്സ് പേഴ്സണുമായ അബ്ദുൽ നാസർ ടി.കെ ക്ലാസ് നയിക്കും.
*വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം.*
ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 500 പേർക്കാണ് ഈ ഓൺലൈൻ ക്ലാസിലേക്കുള്ള പ്രവേശനം.
പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
മറ്റുള്ളവരെ കൂടി വിവരമറിയിക്കുക.
*രജിസ്ട്രേഷന്:*
Please click below link for Registration .
Post a comment