12 August 2020

കൊടുവള്ളി ടൗൺ അണുവിമുക്തമാക്കി യൂത്ത് വിംഗ് കൊടുവള്ളി യൂണിറ്റ്
(VISION NEWS 12 August 2020)



കൊടുവള്ളി: കോവിഡ് - 19 കൊടുവള്ളിയിലും സമീപ പ്രദേശങ്ങളിലും പടരുന്ന സാഹചര്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യൂണിറ്റ് കമ്മറ്റി കൊടുവള്ളി ടൗൺ അണുവിമുക്തമാക്കി. യൂണിറ്റ് ജനറൽ സിക്രട്ടറി  നാസിം പോപുലർ അദ്ധ്യക്ഷത വഹിച്ചു. KVVES കോഴികോട് ജില്ലാ കമ്മറ്റി അംഗം എം.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. യൂത്ത്  വിംഗ് നേതാക്കൻമാരായ അഷ്റഫ് O2, സൈദു,ബുജൈർ,  ശിഹാബ്  നോവ, ഉവൈസ്, ഫസൽ എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only