28 August 2020

കരിപ്പൂർ വിമാനാപകടം ; സേവന മാതൃക തീർത്ത സിൻസിലി അഷ്‌റഫിന് വിമൻ ജസ്റ്റിസിന്റെ ആദരം
(VISION NEWS 28 August 2020)



കോഴിക്കോട് : കരിപ്പൂർ വിമാന ദുരന്തത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനം ചെയ്ത് ജനകീയ പ്രശംസ പിടിച്ചുപറ്റിയ സിൻസിലി അഷ്‌റഫിനെ വിമൻ ജസ്റ്റിസ്  ജില്ലാ കമ്മറ്റി ആദരിച്ചു. ജില്ലാ കമ്മറ്റിയംഗം തൗഹീദാ അൻവർ സിൽസിലിക്ക് ഉപഹാരം നൽകി. മഹാമാരിയെ വകവെക്കാതെ തന്റെ സഹജീവിയുടെ ദുരന്തമുഖത്തേക്ക് സേവന സന്നദ്ധതയോടെ ഓടിയെത്തിയ സിൻസിലിയെപ്പോലെയുള്ളവർ സേവന മേഖലയിൽ മാതൃകയാണെന്ന് ഉപഹാരം നൽകിക്കൊണ്ട്  തൗഹീദ അൻവർ പറഞ്ഞു.

 ടീം വെൽഫെയർ വളണ്ടിയറായ ഭർത്താവ് അഷ്റഫ് വെള്ളിപറമ്പ് മെഡിക്കൽ കോളേജിൽ പരിക്കേറ്റവരെ സഹായിക്കുന്നതിനിടയിലാണ് ആരുമില്ലാതെ കിടക്കുന്ന ഒരു കുട്ടിയെയും, വസ്ത്രങ്ങൾ വലിഞ്ഞു കീറിയ യുവതിയെയും ശ്രദ്ധയിൽപ്പെട്ടത്. ഒരു സ്ത്രീയുടെ സേവന അനിവാര്യത ബോധ്യപ്പെട്ട അഷ്റഫിൻ്റെ വിളി കേട്ടാണ് രാത്രി ഒറ്റക്ക് വീട്ടിൽ നിന്ന് കനത്ത മഴയയിൽ സ്വന്തം സ്കൂട്ടറിൽ  സിൻസിലി ആശുപത്രിയിൽ കുതിച്ചെത്തിയത്.പിപി കിറ്റ് ധരിച്ച്
ഇവർ കുട്ടിയെ പരിചരിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

വിമൻ ജസ്റ്റിസ് ജില്ലാ കമ്മറ്റിയംഗം മുബീന കൊടുവള്ളി സംസാരിച്ചു.ഫ്രറ്റേണിറ്റി മൂവ്മെന്റ് കുന്നമംഗലം  മണ്ഡലം അസിസ്റ്റൻ്റ് കൺവീനർ ഇ.ചിത്ര,
വെൽഫെയർ പാർട്ടി 
പെരുവയൽ പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് ബുഷ്റ അനീസ്, എന്നിവർ  പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only