26 ഓഗസ്റ്റ് 2020

ഓമശ്ശേരി ടൗണിലെ പത്ത് കേന്ദ്രങ്ങളിൽ സാനിറ്റൈസർ പെടൽ സ്റ്റാന്റുകൾ സ്ഥാപിച്ചു
(VISION NEWS 26 ഓഗസ്റ്റ് 2020)ഓമശ്ശേരി : "സുരക്ഷിതമായ നാടിന് ശുദ്ധമായ കരങ്ങൾ"  എന്ന മുദ്രവാക്യം ഉയർത്തിക്കൊണ്ട്  വെൽഫയർ പാർട്ടി ഓമശ്ശേരി പഞ്ചായത്ത് കമ്മറ്റി വ്യാപാരികളുമായി ചേർന്നുകൊണ്ട് ഓമശ്ശേരി ടൗണിൽ 10 കേന്ദ്രങ്ങളിൽ സാനിറ്റൈസർ പെടൽ സ്റ്റാൻഡുകൾ സ്ഥാപിച്ചു .


പദ്ധതിയുടെ ഉദ്ഘാടനം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ പി .വി അബ്ദുറഹ്മാൻ മാസ്റ്റർ വെൽഫയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ്‌ ഒ .പി ഖലീലിന് നൽകിക്കൊണ്ട് നിർവഹിച്ചു .
വർധിച്ചുവരുന്ന കോവിഡ് വ്യാപനം പൊതുസ്ഥലങ്ങളിലുള്ള സാനിറ്റൈസർ ഉപയോഗപ്പെടുത്തുന്നതിലൂടെ ഒരളവോളം കുറയുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ ആദ്യഘട്ടത്തിൽ ജനങ്ങൾ പുലർത്തിയിരുന്ന ജാഗ്രത ഇപ്പോൾ കുറഞ്ഞുവരികയും പൊതുസ്ഥലങ്ങളിൽ കൈ കഴുകാനുള്ള സൗകര്യം ഇല്ലാതെ വരികയും ചെയ്തപ്പോഴാണ് വെൽഫെയർ പാർട്ടി ഇത്തരത്തിലുള്ള ഒരു പദ്ധതി കൊണ്ടുവന്നത് .
വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി  ശിഹാബുദ്ധീൻ വെളിമണ്ണ സ്വാഗതവും .മണ്ഡലം പ്രസിഡന്റ്‌ സദറുദ്ധീൻ ഓമശ്ശേരി അധ്യക്ഷത വഹിച്ചു .വെൽഫെയർ പാർട്ടി ഏഴാം വാർഡ് കൺവീനർ ഷഫീക് ടി .പി നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only