17 August 2020

കൊടുവള്ളി മുൻസിപ്പാലിറ്റിയിലെയും , ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെയും വിവിധ സ്ഥാപനങ്ങളും പ്രദേശങ്ങളും രാജീവ് ഗാന്ധി ഫൗണ്ടേഷൻ അണുവിമുക്തമാക്കി.
(VISION NEWS 17 August 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഓമശ്ശേരി :രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 മണി വരെ നടന്ന പ്രവർത്തനത്തിൽ കൊടുവള്ളി ബസ്റ്റാന്റ്,പരിസരം, MPC ഹോസ്പിറ്റൽ, സാഞ്ചി സൂപ്പർ മാർക്കറ്റ്, കൊടുവള്ളി മാർക്കറ്റ്
നിരവധി വീടുകൾ, കൊടുവള്ളി പോലീസ് സ്റ്റേഷൻ , വെളിമണ്ണ, പുറായിൽ, കൂടത്തായി ബസാർ , ചുണ്ടക്കുന്ന്, ചുണ്ടക്കുന്ന് 4 സെന്റ് കോളനി, ചെമ്മരുതായി, ചൂരപ്ര ,പെരിവില്ലി  എന്നീ സ്ഥലങ്ങൾ അണുവിമുക്തമാക്കി.
 അനീസ് ആർഎം, ജാഫർ പാലായി, ഇഖ്ബാൽ കൂടത്തായ്, നവാസ് ആർ.എം, അബ്ദു ഷുക്കൂർ എൻ.ടി, ഒ.എം ഷാക്കിർ ,ഷാജി ഇ.കെ, മുഹമ്മദ് കൊടശ്ശേരി എന്നിവർ നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only