31 August 2020

കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റും പരിസരവും രാജീവ് ഗാന്ധി ഫൗണ്ടേഷൻ അണുവിമുക്തമാക്കി
(VISION NEWS 31 August 2020)



കോഴിക്കോട് : കോവിഡ് 19 രോഗികളുടെ എണ്ണം അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെയും കോഴിക്കോട് കെ.എസ്. ആർ.ടി.സി ഡിപ്പോയുടെയും സഹകരണത്തോടെ ബസ്സ്റ്റാന്റ്, പരിസരം, അനുബന്ധ ഓഫീസുകൾ എന്നിവ രാജീവ് ഗാന്ധി ഫൗണ്ടേഷൻ അണുവിമുക്തമാക്കി. ശ്രീ.എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് സിറ്റി ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. സുരേഷ്, കോഴിക്കോട് കെ.എസ്.ആർ.ടി.സി. ഇൻസ്പെക്ടർ ശ്രീ. ബി. പ്രവീൺകുമാർ , സ്റ്റേഷൻ മാസ്റ്റർമാരായ ടി. അനൂപ്, കെ.എം. അഖിലേഷ് കുമാർ, സ്റ്റേഷൻ ഗാർഡുമാരായ വിനയൻ, പ്രേമൻ, നിഖിൽ, ഗണേശൻ എന്നിവർ സന്നിഹിതരായിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷൻ പ്രവർത്തകരായ ജാഫർ പാലായി, അനീസ് ആർ.എം, ഐ.പി. മൂസ, മുഹമ്മദ് ഇഖ്ബാൽ കൂടത്തായ്, അബ്ദുശുക്കൂർ എൻ. ടി., ഒ.എം. ശാക്കിർ, ഇ.കെ. ഷാജി, സാദിഖ് ഇ.കെ. നവാസ് ആർ.എം  എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only