30 August 2020

എളേറ്റിൽ വട്ടോളിടൗൺ അണുവിമുക്തമാക്കി
(VISION NEWS 30 August 2020)


 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിഎളേറ്റിൽ വട്ടോളി അങ്ങാടിയും പരിസരവും" SDPI വോളണ്ടിയർ ടീം അണുവിമുക്തമാക്കി.  ടീമംഗങ്ങളായ മോൺട്ടി  അബൂബക്കർ, റഫീഖ് എളേറ്റിൽ, അലി ചളിക്കോട്, എം കെ റസാഖ്,  റജ്‌മൽ  എന്നിവർ നേതൃത്വം നൽകി. 
 കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ തുടക്കം മുതലേ SDPI യുടെ സജീവസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ജനങ്ങൾക്ക് ബോധവൽക്കരണം നടതതുകയും പ്രൈമറി ഹെൽത്ത് സെന്ററിലടക്കം വാഷ്ബേസിനുകൾ സ്ഥാപിക്കുകയും എല്ലാ വീടുകളിലും മാസ്കുകൾ വിതരണം ചെയ്യുകയും  കൂടാതെ നിരവധി ആരാധനാലയങ്ങളും പൊതുജനങ്ങൾ സമ്പർക്കത്തിൽ ഏർപ്പെടുന്ന സ്ഥലങ്ങളും മരണ വീടുകളും അണുവിമുക്തമാക്കുക യും ചെയ്തിരുന്നു.

Post a comment

Whatsapp Button works on Mobile Device only