15 August 2020

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
(VISION NEWS 15 August 2020)



കൊടുവള്ളി : രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനാഘോഷം കളരാന്തിരി ജി.എം.എൽ.പി സ്കൂളിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വിവിധ പരിപാടികളോടെ നടന്നു. സീനിയർ അസിസ്റ്റന്റ് എ.കെ റംല ടീച്ചർ പതാക ഉയർത്തി. സ്കൂൾ ഹെഡ് മാസ്റ്റർ ടി.ഡിഅബ്ദുൽ കാദർ മാസ്റ്റർ, കൊടുവള്ളി മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി.വി.സി നൂർജഹാൻ ,പി.ടി എ പ്രസിഡന്റ് ശ്രീ. പുനത്തിൽ മജീദ്, എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ലത്തീഫ് പട്ടിണിക്കര ,ഷാബു മാസ്റ്റർ .കെ,മുഹമ്മദ്മാസ്റ്റർ,അബ്ദുൽ ലത്തീഫ് മാസ്റ്റർ, നിസ ടീച്ചർ എന്നിവർ പങ്കെടുത്തു.
പതാക നിർമ്മാണം, ക്വിസ്, ദേശഭക്തിഗാനാലാപനം, ചിത്രരചന, പ്രസംഗം, കഥ പറയൽ, കലാ പരിപാടികൾ, സ്വാതന്ത്ര്യ ദിന പതിപ്പ് നിർമ്മാണം എന്നിവ വിവിധ സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ നടന്നു.

Post a comment

Whatsapp Button works on Mobile Device only