19 August 2020

ഓമശ്ശേരി പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി. റഹീം മേച്ചേരി സ്മൃതി സംഗമം വെള്ളിയാഴ്ച്ച.
(VISION NEWS 19 August 2020)






ഓമശ്ശേരി:പ്രമുഖ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനും 'ചന്ദ്രിക'യുടെ പത്രാധിപരുമായിരുന്ന റഹീം മേച്ചേരിയുടെ പതിനാറാം ചരമ വാർഷികത്തോടനുബന്ധിച്ച്‌ ഓമശ്ശേരി പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.സംഘടിപ്പിക്കുന്ന സൃമൃതി സംഗമം ആഗസ്ത്‌ 21 ന്‌(വെള്ളി) രാത്രി 7.30 മുതൽ ഓൺ ലൈൻ വഴി നടക്കും.

മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ ഉൽഘാടനം ചെയ്യും.ടി.വി.ഇബ്രാഹീം എം.എൽ.എ.അനുസ്മരണ പ്രഭാഷണം നടത്തും.'ചന്ദ്രിക'യുടെ മുൻ എഡിറ്റർ മാരായ നടക്കാവ്‌ മുഹമ്മദ്‌ കോയ,അഹമ്മദ്‌ കുട്ടി ഉണ്ണികുളം,പത്ര പ്രവർത്തകൻ ശരീഫ്‌ സാഗർ,കെ.വി.മുഹമ്മദ്‌,മുസ്‌ലിം ലീഗിന്റേയും പോഷക ഘടകങ്ങളുടേയും പഞ്ചായത്ത്‌ ഭാരവാഹികൾ തുടങ്ങിയവർ സ്മൃതി സംഗമത്തിൽ സംബന്ധിക്കുമെന്ന് പ്രസിഡണ്ട്‌ യൂനുസ്‌ അമ്പലക്കണ്ടി,ജന:സെക്രട്ടറി ഫായിസ്‌ മങ്ങാട്‌ എന്നിവർ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only