10 August 2020

തോഷിബ ലാപ്‌ടോപ്; ബിസിനസ് അവസാനിപ്പിക്കുന്നതായി കമ്പനി
(VISION NEWS 10 August 2020)



ജപ്പാനിലെ പ്രമുഖ ടെക് കമ്പനിയായ തോഷിബ ലാപ്ടോപ് ബിസിനസ് അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. ലാപ്‌ടോപ് നിര്‍മ്മാണ കമ്പനിയായ ഡൈനാബുക്കിലെ ശേഷിക്കുന്ന ഓഹരികളും വിറ്റതായും ഇതോടെ തോഷിബ ലാപ്‌ടോപ് ബിസിനസ് അവസാനിപ്പിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. 

ഡൈനാബുക്കിലെ 80.1 ഓഹരികള്‍ 2018ല്‍ തന്നെ തോഷിബ ഷാര്‍പ്പിനു കൈമാറിയിരുന്നു. ശേഷിക്കുന്ന 19.9 ശതമാനം ഓഹരികള്‍ വിറ്റതായും ഇതോടെ ഡൈനാബുക്ക് ഷാര്‍പ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായി മാറിയെന്നും തോഷിബ അറിയിച്ചു.

1985ലാണ് തോഷിബ ലാപ്‌ടോപ് ബിസിനസ് ആരംഭിച്ചത്. ഐബിഎമ്മിന്റെ തിങ്ക്പാഡിനെ വെല്ലാന്‍ സാറ്റലൈറ്റ് റേഞ്ച് ലാപ്‌ടോപ്പുമായിട്ടായിരുന്നു തോഷിബയുടെ തുടക്കം. 2015വരെ ഔട്ട്‌സോഴ്സ് ചെയ്തായിരുന്നു ലാപ്‌ടോപ് നിര്‍മ്മാണം. ശേഷം ചൈനയിലെ ഫാക്ടറിയില്‍ സ്വന്തമായി നിര്‍മ്മാണം തുടങ്ങി. 90കളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ലാപ്‌ടോപ് ബിസിനസില്‍ മുന്‍നിര കമ്പനിയായിരുന്നു തോഷിബ. ലെനൊവ, എച്ച്പി, ഡെല്‍ എന്നിവയുടെ വരവോടെ പിന്തള്ളപ്പെടുകയായിരുന്നു.

Post a comment

Whatsapp Button works on Mobile Device only