തിരുവനന്തപുരം: നൂറു ദിവസത്തെ പ്രത്യേക കർമപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറു ദിവസംകൊണ്ട് നൂറു പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഓണത്തിന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും. റേഷൻ കടകൾ വഴി ഇപ്പോൾ ചെയ്യുന്നതുപോലെതന്നെ കിറ്റ് വിതരണം ചെയ്യും.
"മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന കാലും ഉണ്ടായിരുന്നു എന്നാണ് സങ്കൽപ്പം. അത്തരം കാലം ഇനിയും ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ. എല്ലാവരും സന്തോഷത്തോടെ കഴിയുന്ന കാലം ഉണ്ടാക്കിയെടുക്കണമെങ്കിൽ ആത്മാർഥമായ പരിശ്രമം വേണം", പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പറഞ്ഞു...
സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നൂറ് രൂപ വീതം വർധിപ്പിക്കും. പെൻഷൻ മാസം തോറും വിതരണം ചെയ്യും.
നൂറു ദിവസത്തിനുള്ളിൽ ആവശ്യമായ ജീവനക്കാരെ ആരോഗ്യരംഗത്ത് നിയമിക്കും
ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷമായി ഉയർത്തും
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും.
നൂറു ദിവസങ്ങളിൽ 153 പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യും. രാവിലെയും വൈകുന്നേരവും ഒപി ഉണ്ടാകും
സ്കൂളുകളുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ സർക്കാർ സ്കൂളുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. പുതിയ കെട്ടിടങ്ങൾ നിർമിക്കും. 250 പുതിയ സ്കൂൾകെട്ടിടങ്ങളുടെ പണി ആരംഭിക്കും.
എൽപി സ്കൂളുകൾ എല്ലാം ഹൈ ടെക്ക് ആക്കി മാറ്റും.
അഞ്ചു ലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പുകൾ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി പൂർത്തികരിക്കും
Post a comment