ഓമശ്ശേരി:അപാരമായ പാണ്ഡിത്യവും അതിശയിപ്പിക്കുന്ന ഓർമ്മ ശക്തിയുമായി എഴുത്തിലൂടെയും വാക്കിലൂടെയും ന്യൂനപക്ഷ രാഷ്ട്രീയത്തിൽ ആശയ സമരങ്ങൾക്കും അവകാശ പോരാട്ടങ്ങൾക്കും ഊർജ്ജം പകർന്ന റഹീം മേച്ചേരി അതുല്യ പ്രതിഭയായിരുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
ഓമശ്ശേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.'ചന്ദ്രിക'പത്രാധിപരായിരുന്ന റഹീം മേച്ചേരിയുടെ പതിനാറാം ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'സ്മൃതി സംഗമം' ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാര കേന്ദ്രങ്ങളാൽ പാർശ്വവൽക്കരിക്കപ്പെട്ട പീഡിത ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി മൂർച്ചയുള്ള തൂലിക ചലിപ്പിച്ചു അദ്ദേഹം.രാഷ്ട്രീയത്തിലും മതത്തിലും സാഹിത്യത്തിലും ചരിത്രത്തിലുമൊക്കെ അദ്ദേഹത്തിന്റെ സിദ്ധി വേറിട്ടതായിരുന്നു.ഏതു സങ്കീർണ്ണമായ വിഷയങ്ങളിലും സുവ്യക്തമായ നിലപാടുകളുമായി സാധാരണക്കാരന്റെ ഭാഷയിൽ റഹീം മേച്ചേരി എഴുതുകയും പ്രസംഗിക്കുകയും ചെയ്തു.ജീവിത വിശുദ്ധിയും ലാളിത്യവും പ്രകടന പരതയില്ലാത്ത സവിശേഷമായ സ്വഭാവ വൈഭവവുമാണ് അദ്ദേഹത്തെ വ്യതിരക്തനാക്കുന്നത്-മുനവ്വറലി തങ്ങൾ പറഞ്ഞു.
പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.പ്രസിഡണ്ട് യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.യു.കെ.ഇമ്പിച്ച്യാലി മുസ്ലിയാർ (ഒമാൻ)പ്രാർത്ഥന നടത്തി.ഹാഫിള് കെ.ടി.മുഹമ്മദ് റാഷിദ് യമാനി ഖിറാഅത്ത് അവതരിപ്പിച്ചു.ടി.വി.ഇബ്രാഹീം എം.എൽ.എ.അനുസ്മരണ പ്രഭാഷണം നടത്തി.'ചന്ദ്രിക' മുൻ പത്രാധിപന്മാരായിരുന്ന നടക്കാവ് മുഹമ്മദ് കോയ,അഹമ്മദ് കുട്ടി ഉണ്ണികുളം,പത്ര പ്രവർത്തകൻ ശരീഫ് സാഗർ,കെ.വി.മുഹമ്മദ് താമരശ്ശേരി എന്നിവർ റഹീം മേച്ചേരിയുടെ ഓർമ്മകൾ പങ്കു വെച്ചു.
മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് യു.കെ.അബു ഹാജി,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ.അബ്ദുല്ലക്കുട്ടി,മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സി.കെ.റസാഖ് മാസ്റ്റർ കൈവേലി മുക്ക്,പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ റസാഖ് മാസ്റ്റർ തടത്തിമ്മൽ,യു.കെ.ഹുസൈൻ,പി.വി.സ്വാദിഖ്,പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുനവ്വർ സാദത്ത് ചിറ്റ്യാരിക്കൽ,പി.സി.നാസിർ താമരശ്ശേരി,നവാസ് ഓമശ്ശേരി,'ചന്ദ്രിക'സബ് എഡിറ്റർ പി.വി.നജീബ്,എം.സി.ഷാജഹാൻ നടമ്മൽ പൊയിൽ എന്നിവർ പ്രസംഗിച്ചു.'ചന്ദ്രിക' പത്രാധിപർ സി.പി.സൈതലവി രചിച്ച് പി.എ.അബ്ദുൽ ഹയ്യ് ആലപിച്ച 'റഹീം മേച്ചേരി-ആ മൗന മന്ദഹാസം'അനുസ്മരണ ഗാനവുമുണ്ടായിരുന്നു.
പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.ഭാരവാഹികളായ എം.ടി.അബ്ദുൽ അസീസ് പുത്തൂർ,ഷാജി കൂടത്തായി,തടായിൽ അബു ഹാജി,അബൂബക്കർ വെണ്ണക്കോട്,സുഹൈൽ അമ്പലക്കണ്ടി,എൻ.ഷൗക്കത്ത് നടമ്മൽ പൊയിൽ,മജീദ് കൊളത്തക്കര,എം.എൻ.എ.നാസിർ വെസ്റ്റ് വെണ്ണക്കോട്,സി.പി.സലീം പുത്തൂർ,എം.പി.സി.മജീദ് മാനിപുരം,കോ-ഓർഡിനേറ്റർ മാരായ ടി.ശംസുദ്ദീൻ വെസ്റ്റ് വെണ്ണക്കോട്,സഫീർ.പി.ജാറം കണ്ടി,ടി.അഷ് റഫ് വെണ്ണക്കോട്,മുഹമ്മദ് പുത്തൂർ,മുഹമ്മദ് മങ്ങാട്,കെ.ടി.കബീർ അമ്പലക്കണ്ടി,കീച്ചേരി റസാഖ്,ബഷീർ തട്ടാഞ്ചേരി,ടി.നിസാർ ആലിൻ തറ,ഫിറോസ് ബാബു പുത്തൂർ,ജഅഫർ സ്വാദിഖ് വെളിമണ്ണ എന്നിവർ സംബന്ധിച്ചു.
പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.ജന:സെക്രട്ടറി ഫായിസ് മങ്ങാട് സ്വാഗതവും ട്രഷറർ യു.കെ.ഉമർ ഓമശ്ശേരി നന്ദിയും പറഞ്ഞു.
Post a comment