കൊടുവള്ളി : ദേശവിരുദ്ധർക്ക് താവളമൊരുക്കിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭാരതീയ ജനതാ യുവമോർച്ച കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അരുൺ പ്രസാദ് ഉപവസിച്ചു. ഉപവാസ സമരം ബി.ജെ.പി. കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മനോജ് നടുക്കണ്ടി ഉദ്ഘാടനം ചെയ്തു. കള്ളക്കടത്തുകാരുടെയും,കൊള്ളസംഘങ്ങളുടെയും ഒളിത്താവളമായി മുഖ്യ മന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തിൻ്റെ വിദേശ നാണ്യ വിനിമയ ച്ചട്ടം ലംഘിക്കുകയും, നയതന്ത്ര ബാഗേജിലൂടെ ഖുറാൻ എന്ന വ്യാജേന കള്ളക്കടത്തു നടത്തുകയും ചെയ്ത മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കാൻ മുഖ്യ മന്ത്രി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യ പ്പെട്ടു.ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം വൈസ്.പ്രസിഡണ്ട് അഡ്വ.ബിജു പടിപ്പുരക്കൽ, മഹിളാ മോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് രതി രാധാകൃഷ്ണൻ ,യുവമോർച്ച മണ്ഡലം മഹിളാ കോ .ഓർഡിനേറ്റർ അമൃത, ബി.ജെ.പി. കൊടുവള്ളി നോർത്ത് ഏരിയ പ്രസിഡണ്ട് ഷിബു പോറങ്ങോട്ടൂർ, കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട് രവി വലിയേലത്ത്, ടി. ശ്രീനിവാസൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യുവമോർച്ച നിയോജക മണ്ഡലം ജന:സെക്രട്ടറി ബിജിലാൽ. കെ സ്വാഗതവും യുവമോർച്ച മണ്ഡലം വൈസ്.പ്രസിഡണ്ട് വിപിൻ രാജ് അധ്യക്ഷത വഹിച്ചു സംസാരിക്കുകയും സെക്രട്ടറിമാരായ അഖിൽ കപ്പലാട്ട് മണ്ഡലം കമ്മിറ്റി അംഗങ്ങളായ നിഖിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
Post a comment