30 ഓഗസ്റ്റ് 2020

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകണം നമ്മുടെ എല്ലാ ഓണാഘോഷങ്ങളുമെന്ന് മുഖ്യമന്ത്രി
(VISION NEWS 30 ഓഗസ്റ്റ് 2020)


സംസ്ഥാനത്ത് കൊവിഡ് രോ​ഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഓണാഘോഷം ജാ​ഗ്രതയോടെ ആയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ. നമ്മളെല്ലാം ഓണത്തിന്റെ ആഘോഷത്തിമിർപ്പിലേക്ക് നീങ്ങുകയാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകണം നമ്മുടെ എല്ലാ ആഘോഷങ്ങളെന്നും, അത് മറക്കരുതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

സമൂഹസദ്യയും മറ്റ് പരിപാടികളും ഒഴിവാക്കണം. ഓണത്തിന് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ഒരു വീട്ടിൽ നിന്നും ഒന്നോ രണ്ടോ പേർ മാത്രം ഷോപ്പിംഗിനായി പോകാവൂവെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണം ആഘോഷിക്കാന്‍ എല്ലാ മുൻകരുതലും എടുക്കണം. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരസ്പരം കാണാനും ശ്രമിക്കണം. ഉത്രാട ദിവസം കടയില്‍ പോകുന്നവര്‍ പാലിക്കേണ്ട മാര്‍​ഗനിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി നൽകിയിരുന്നു.

കടകളിൽ പോകുമ്പോൾ കുട്ടികളേയും പ്രായമായവരേയും കൊണ്ടു പോകരുത്. ഒരു വീട്ടിൽ നിന്നും ഒന്നോ രണ്ടോ പേർ മാത്രമേ പോകാവൂ. മുന്‍ കാലങ്ങളിലെ പോലെ ഷട്ടറുകള്‍ അടക്കരുത്. ഫോണിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യാനും വീട്ടിൽ ഡെലിവറി ചെയ്യാനും ശ്രമിക്കണം. ബില്ലുകൾ പണമായി നൽകുന്നതിന് പകരം ഡിജിറ്റലാക്കാന്‍ ശ്രമിക്കണം. ഷോപ്പിംഗ് കഴിഞ്ഞ് എത്തിയാല്‍ ദേഹം ശുചിയാക്കി വേണം വീടിനകത്തേക്ക് കയറാനെന്നും നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാൻ താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only