ഓമശ്ശേരി :വെൽഫയർ പാർട്ടി ഓമശ്ശേരി പഞ്ചായത്ത് കമ്മറ്റി നൂറോളം കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.
വിതരണത്തിനായുള്ള കിറ്റുകൾ വെൽഫയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ഒ .പി ഖലീൽ ടീം വെൽഫയർ ക്യാപ്റ്റൻ കെ .സി ഷമീമിന് നൽകിക്കൊണ്ട് ഉത്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി സാബിർ ടി അധ്യക്ഷത വഹിച്ചു .ഏഴാം വാർഡ് കൺവീനർ
യാസിർ എം .കെ സ്വാഗതവും ആറാം വാർഡ് കൺവീനർ ജാബിർ മൂത്തേടത്ത് നന്ദിയും പറഞ്ഞു .
Post a comment