23 August 2020

മുഅല്ലിം ഡേ ആചരിച്ചു
(VISION NEWS 23 August 2020)


ഓമശ്ശേരി: ഇസ്സത്തുൽ ഇസ്ലാം മദ്രസ സ്റ്റാഫ്, മാനേജ്മെന്റെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ  വിപുലമായി മുഅല്ലിം ഡേ ആചരിച്ചു.ചടങ്ങിൽ മൊയ്തീൻ മുസ്ലിയാർ പ്രാർത്ഥന നിർവഹിച്ചു.മാനേജ്മെന്റപ്രസിഡണ്ട് എം.പി അഷ്റഫ് സാഹിബ് അദ്ധ്യക്ഷത വഹിച്ചു. ജ:സെക്രട്ടറി പി.വി അബ്ദുല്ല സാഹിബ് ഉദ്ഘാടനം നിർവഹിച്ചു.പ്രധാനദ്ധ്യപകൻ മുഹമ്മദലി റഹീമി മുഖ്യ പ്രഭാഷണം നടത്തി.
      മൺമറഞ്ഞ് പോയ സംഘടന നേതാക്കൾ ഉസ്താദുമാർ രക്ഷിതാക്കൾ എന്നിവർക്ക് വേണ്ടി മജ്ലിസുന്നൂർ പ്രാർത്ഥന സംഗമത്തിന് മുദരിസ് ഹംസ റഹ്മാനി മേപ്പാടി നേതൃത്വം നൽകി. പരിപാടിയിൽ അബൂബക്കർ മുസ്ലിയാർ, അബ്ദുള്ള ശാഫി റബ്ബാനി, സൈദ് റഹ്മാനി കണ്ണൂർ, ഇർഷാദ് മുസ്ലിയാർ മേപ്പാടി തുടങ്ങിയവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only