27 ഓഗസ്റ്റ് 2020

ബുക്ക് ഷെൽഫ് മൊബൈൽ ലൈബ്രറി ഉദ്ഘാടനം
(VISION NEWS 27 ഓഗസ്റ്റ് 2020)
എസ്‌ കെ എസ് എസ്‌ എഫ് ട്രെൻഡ് പോർങ്ങോട്ടൂർ യൂണിറ്റിന്റെ കീഴിൽ ആരംഭിക്കുന്ന ബുക്ക് ഷെൽഫ് മൊബൈൽ ലൈബ്രറിയുടെ ഉദ്ഘാടനം, എസ് കെ എസ് എസ്‌ എഫ് കൊടുവള്ളി മേഖല പ്രസിഡണ്ട് മുസ്തഫ ഹുദവി ദഅവാ വിംഗ്  ചെയർമാൻ പി കെ സാജിദ്  ഫൈസിക്ക് പുസ്തകം നൽകിക്കൊണ്ട് ഉദ്ഗാടനം നിർവ്വഹിക്കുന്നു. ശാഖാ ട്രെൻഡ് സെക്രെട്ടറി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു . ആശംസ അർപ്പിച്ചുകൊണ്ട് സാജിദ് ഫൈസി , മഹല്ല് വർക്കിംഗ് സെക്രെട്ടറി ഇസ്മായിൽ ഫൈസി , എ എം എസ് ഭാരവാഹി ഇച്ചൊയി ഹാജി എന്നിവർ സംസാരിച്ചു . ശാഖാ ഭാരവാഹികളായ അനസ് കെ , റാഷിദ് കെ എന്നിവർ സംബന്ധിച്ചു . ശാഖാ ജനറൽ സെക്രെട്ടറി റിയാസ് സ്വഗതവും ക്ലസ്റ്റർ വർക്കിംഗ് സെക്രെട്ടറി മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only