12 August 2020

പാചകത്തൊഴിലാളികൾക്ക് വെൽഫെയർപാർട്ടി ഭക്ഷണ കിറ്റ് വിതരണം ചെയ്തു
(VISION NEWS 12 August 2020)



ഓമശ്ശേരി : കോവിഡ് 19 മഹാമാരികാരണം തൊഴിൽ നഷ്ടപെട്ട് പ്രയാസമനുഭവിക്കുന്ന ഓമശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും പാചകതൊഴിലാളികൾക്ക് വെൽഫെയർപാർട്ടി ഓമശ്ശേരി പഞ്ചായത്ത്‌ കമ്മറ്റി ഭക്ഷണക്കിറ്റ് നൽകി.
കോവിഡ് കാരണം കഴിഞ്ഞ ആറുമാസമായി കല്യാണം പോലുള്ള ആഘോഷ പരിപാടികളൊന്നും നടക്കാത്തത് കാരണം പാചകതൊഴിലാളികൾ തൊഴിലില്ലാതെ വളരെ പ്രയാസത്തിലാണ് . ഓമശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ഇരുപതോളം പാചകത്തൊഴിലാളികൾക്കാണ് കിറ്റുകൾ അവരുടെ വീട്ടിലെത്തിച്ചു  വിതരണം  ചെയ്തത് .
വിതരണത്തിനായുള്ള  കിറ്റുകൾ വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ .പി ഖലീൽ 
ടീം വെൽഫെയർ ക്യാപ്റ്റൻ സജീർ അമ്പലത്തിങ്ങലിന് നൽകി ഉദ്ഘാടനം ചെയ്തു. സദറുദ്ധീൻ എൻ .പി , എഫ് .ഐ .ടി .യു  പാചകത്തൊഴിലാളി യൂണിയൻ ഭാരവാഹികളായ സലാം ഒ .പി ,ലത്തീഫ് മന്ദങ്ങൽ ,ഗഫൂർ  എന്നിവരും പങ്കെടുത്തു .

Post a comment

Whatsapp Button works on Mobile Device only