കൊടുവള്ളി -കൊടുവള്ളി തണൽ ഡയാലിസിസ് സെന്ററിലേക്ക് വന്ന ആളുടെ പണം നഷ്ട്ടപെട്ടതായി കൊടുവള്ളി വിഷൻ ന്യൂസ് റിപ്പോർട്ട് ചെയ്തു മിനിട്ടുകൾക്കകം ഉടമസ്ഥനു തിരിച്ചു കിട്ടി. വെസ്റ്റ് വെണ്ണക്കോട് സ്വദേശി അബ്ദുള്ളയുടെ പണമാണ് കൊടുവള്ളി സി ഐ ചന്ദ്രമോഹൻ സാറിന്റെ സാനിധ്യത്തിൽ പണം വീണുകിട്ടിയ സി കെ പവിത്രൻ ആറങ്ങോട് (റിട്ടയേർഡ് വില്ലേജ് ഓഫീസർ ) തിരിച്ചു നൽകിയത്. പണം വീണു കിട്ടിയ ഉടനെ പോലീസ് സ്റ്റേഷനിൽ ഏല്പിച്ച പവിത്രൻ ഉച്ചക്ക് കൊടുവള്ളി വിഷൻ വാർത്ത നൽകിയപ്പോൾ ശ്രദ്ധയിൽ പെടുകയും മുക്കിലങ്ങാടി സ്വദേശി ടൈലർ ഭരതനിലൂടെ വിഷൻ ന്യൂസ് അഡ്മിന്മാരെ ബന്ധപ്പെടുകയായിരുന്നു.നഷ്ട്ടപെട്ടു എന്ന് വിചാരിച്ച പണം ന്യൂസ് ആക്കിയ കൊടുവള്ളി വിഷനിനും അതു ഷെയർ ചെയ്ത എല്ലാവർക്കും അബ്ദുള്ള വെസ്റ്റ് വെണ്ണക്കോട് നന്ദി പറഞ്ഞു
Post a comment