കൊടുവള്ളി :യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച യൂത്ത് കെയർ ബ്രിഗേഡ് പ്രവർത്തനം ആരംഭിച്ചു.
താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഹംസ ഹാജി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ഷമീർ ഓമശ്ശേരിക്ക് പണി ആയുധങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ പഞ്ചായത്തിലെ ചമലിൽ കഴിഞ്ഞ ദിവസത്തെ മഴയിൽ വീടിൻറെ പിൻഭാഗത്ത് വീടിന് മുകളിലേക്ക് ആയി ഇടിഞ്ഞുവീണ മണ്ണ് മാറ്റിക്കൊണ്ടാണ് പ്രവർത്തനമാരംഭിച്ചത്.
നേതാക്കന്മാരായ അനിൽ ജോർജ്,പ്രേംജി ജെയിംസ് അബിൻ യുകെ ,അമീറലി കോരങ്ങാട്. ഷാഹുൽ ചെറുവോടൻ വത്സമ്മ അനിൽ. ജമീല സൈദ്. സലാം മണക്കടവൻ വിജീഷ് എന്നിവർ നേതൃത്വം നൽകി
ഷിജാസ്, അംജദ്, മുനീർ. വിനോദ്, ജൈസൽ. അഷ്കർ, ഷാനു. ആദർശ് നിസാം എന്നിവർ പങ്കെടുത്തു
Post a comment