28 ഓഗസ്റ്റ് 2020

ആരാമ്പ്രം ജി എം യു പി സ്കൂൾ സി എച്ച് മുഹമ്മദ്‌ കോയ മെമ്മോറിയൽ ഗേറ്റ് സമർപ്പിച്ചു.
(VISION NEWS 28 ഓഗസ്റ്റ് 2020)മടവൂർ : ആരാമ്പ്രം ജി എം യു പി സ്കൂളിന് മടവൂർ ഗ്രാമ പഞ്ചായത്ത്‌ 2019- 20 വാർഷിക പദ്ധതി യിൽ ഉൾപെടുത്തി പുതുതായി നിർമിച്ച സി എച്ച് മുഹമ്മദ്‌ കോയ സാഹിബ്‌ മെമ്മോറിയൽ ഗേറ്റ് സമർപ്പണം പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ ഓൺലൈനിലൂടെ നിർവഹിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി വി പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി.ഹസീന ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി.റിയാസ് ഖാൻ, ചെയർപേഴ്സൺ മാരായ സിന്ധു മോഹൻ, സക്കീന മുഹമ്മദ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മാരായ ടി.അലിയ്യി മാസ്റ്റർ, ശശി ചക്കാലക്കൽ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാരായ റിയാസ് എടത്തിൽ, എ.പി.അബു, പി.ടി.എ.പ്രസിഡണ്ട് എം.കെ.ഷമീർ, ഹെഡ് മാസ്റ്റർ വി.കെ.മോഹൻ ദാസ്, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ടി.ആബിദ, ജാഫർ എ.കെ, അൻവർ ചക്കാലക്കൽ, ഷുക്കൂർ കോണിക്കൽ, സജീവൻ, സുമ, ഹഫ്‌സത്ത്, ലത്തീഫ് എളമ്പിലാശ്ശേരി, ഹനീഫ പുള്ളിക്കുന്നുമ്മൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only