16 ഓഗസ്റ്റ് 2020

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
(VISION NEWS 16 ഓഗസ്റ്റ് 2020) വേനപ്പാറ: വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപിസ്കൂൾ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ ഓൺലൈൻ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഫാ. അനൂപ് കിഴക്കേക്കുന്നേൽ പതാക ഉയർത്തി. പി.റ്റി.എ. പ്രസിഡണ്ട് സിബി പൊട്ടൻ പ്ലാക്കൽ അധ്യക്ഷനായ ചടങ്ങിൽ,മുനിസിപ്പൽ കൗൺസിലർ 
ശ്രീമതി ജെസി രാജൻ മുഖ്യാതിഥിയായിരുന്നു. ഹെഡ് മാസ്റ്റർ ശ്രീ.റോയ് ഓവേലിൽ, സ്റ്റാഫ് സെക്രട്ടറി ആയിഷ സി.എ., പി.റ്റി.എ. വൈസ് പ്രസിഡണ്ട് ഷാജി ഒ.കെ. അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ കരസേനയിൽ നായിബ് സുബേദാർ റാങ്കിൽ ജോലി ചെയ്യുന്ന അന്തർദേശീയ കായിക താരം ഒളിമ്പ്യൻ ജിൻസൺ ജോൺസൻ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഓൺലൈനിൽ നടത്തിയ ക്വിസ് മത്സരം,ദേശീയ പതാക വരച്ച് നിറം കൊടുക്കൽ,ദേശീയ പതാക നിർമ്മാണം,'എന്റെ സ്വാതന്ത്ര്യം'- അഭിപ്രായം രേഖപ്പെടുത്തൽ തുടങ്ങി വിവിധ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.അധ്യാപകരായ ശ്രീമതി ശില്പ ചാക്കോ, ബിജു മാത്യു, ബിന്ദു സെബാസ്റ്റ്യൻ, ബാബു എം. വിഎന്നിവർ പരിപാടികൾക്ക് നേതൃത്വം  നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only