19 ഓഗസ്റ്റ് 2020

കൊടുവള്ളി നഗരസഭയിലെ എൽഡിഎഫ് സമരം പ്രശ്ന പരിഹാരത്തിന് ധാരണയായി
(VISION NEWS 19 ഓഗസ്റ്റ് 2020) കൊടുവള്ളി:  മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ അനുവദിച്ച 1.5 കോടിയുടെ പ്രവൃത്തികൾ അംഗീകരിക്കാനും അംഗീകാരം നൽകാത്ത ഭരണസമിതി നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാർ ചെയർപേർസൺ മുന്നിൽ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സത്യാഗ്രഹം നഗരസഭ സെക്രട്ടറി വിളിച്ചു ചേർത്ത അനുരഞ്ജന യോഗത്തിൽ പ്രശ്നപരിഹാരത്തിന് ധാരണയായി .ഓഗസ്റ്റ് 25ന് മുമ്പ് ഭരണസമിതി യോഗം വിളിച്ചുചേർത്തു റോഡ് പ്രവർത്തി ആരംഭിക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളും ഇതേ തുടർന്ന് നാളെ നടത്താനിരുന്ന സത്യാഗ്രഹവും അനുബന്ധ പ്രതിഷേധ പരിപാടികളും മാറ്റിവെച്ചതായി എൽഡിഎഫ് അറിയിച്ചു .യോഗത്തിൽ വൈസ് ചെയർമാൻ എ പി മജീദ് മാസ്റ്റർ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബാബു, കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ കെ ചന്ദ്രമോഹൻ ,സബ് ഇൻസ്പെക്ടറെ സായൂജ് കുമാർ ,കൗൺസിലർമാരായ യു കെ അബൂബക്കർ ,E C മുഹമ്മദ് ,കാരാട്ട് ഫൈസൽ ,വെള്ളറ അബ്ദു, അസിസ്റ്റന്റ് എൻജിനീയർ അബ്ദുൽഗഫൂർ,  ഓവർസിയർ അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only