താമരശ്ശേരി: പട്ടണമുൾപ്പെടെ സമീപ വാർഡുകൾ കണ്ടയ്മെൻ്റ് സോണായി പ്രഖ്യാപിച്ചതിനാൽ മിനി ബൈപ്പാസും,പോക്കറ്റ് റോഡുകളും അടച്ചു.കണ്ടയ്മെൻ്റ് സോണിൽ പാർക്കിംഗ് അനുവദിക്കുന്നില്ല. ഭക്ഷ്യ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. എന്നാൽ 4,5 വാർഡുകളിൽ ഉൾപ്പെടുന്ന ചുങ്കം അങ്ങാടി കണ്ടയ്മെൻ്റ് സോൺ അല്ലാത്തതിനാൽ സാധാരണ പോലെ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
അടുത്ത ദിവസങ്ങളിൽ താമരശ്ശേരിയിൽ കൂടുതൽ പേരിൽ കോവിഡ് പരിശോധന നടക്കും.പതിനാലാം വാർഡിൽ കോവിഡ് സ്ഥിരീകരിച്ച മത്സ്യവിൽപ്പനക്കാരൻ പഞ്ചായത്തിലെ ഒട്ടുമിക്കവാർഡുകളിലും മത്സ്യം വിതരണം നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ മകനും ഫലം പോസിറ്റീവാണ്. ഇയാളുമായി സമ്പർക്കം പുലർത്തിയവർ സ്വയം ക്വാറൻ്റൈനിൽ പോകേണ്ടതാണ്.
Post a comment