16 August 2020

നടമ്മൽ പൊയിൽ യൂണിറ്റ്‌ ഗ്ലോബൽ കെ.എം.സി.സി.നിലവിൽ വന്നു.
(VISION NEWS 16 August 2020)




ഓമശ്ശേരി:നടമ്മൽ പൊയിൽ യൂണിറ്റ്‌ ഗ്ലോബൽ കെ.എം.സി.സി.പ്രഥമ കമ്മിറ്റി നിലവിൽ വന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺ ലൈൻ വഴി നിരവധി പ്രവർത്തകർ പങ്കെടുത്ത പ്രവാസി സംഗമത്തിൽ വെച്ചാണ്‌ കമ്മിറ്റി രൂപവൽക്കരിച്ചത്‌.

സി.മുഹമ്മദ്‌ നുജൈം ഖിറാഅത്ത്‌ അവതരിപ്പിച്ചു.ആർ.കെ.അഹ്മദ്‌ കുട്ടി ദാരിമി പ്രാർത്ഥന നടത്തി.നടമ്മൽ ഷൗക്കത്ത്‌ അദ്ധ്യക്ഷത വഹിച്ചു.പ്രവാസി ലീഗ്‌ ജില്ലാ സെക്രട്ടറി യു.കെ.ഹുസൈൻ ഉൽഘാടനം ചെയ്തു.ഓമശ്ശേരി പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.പ്രസിഡണ്ട്‌ യൂനുസ്‌ അമ്പലക്കണ്ടി പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനവും ജന:സെക്രട്ടറി ഫായിസ്‌ മങ്ങാട്‌ ലോഗോ പ്രകാശനവും നിർവ്വഹിച്ചു.ടി.മൊയ്തീൻ കോയ,ഓമശ്ശേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ സെക്രട്ടറി ടി.എൻ.അബ്ദുൽ റസാഖ്‌ എന്നിവർ ശിഹാബ്‌ തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.

വാർഡ്‌ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ ആർ.കെ.അബ്ദുല്ല ഹാജി,എം.കെ.നൗഷാദ്‌(ബാംഗ്ലൂർ കെ.എം.സി.സി),മണ്ഡലം മുസ്‌ലിം യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ സി.കെ.റസാഖ്‌ മാസ്റ്റർ,ജന:സെക്രട്ടറി നസീഫ്‌ കൊടുവള്ളി,പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ ഭാരവാഹികളായ മുനവ്വർ സാദത്ത്‌ ചിറ്റ്യാരിക്കൽ,സഹദ്‌ കൈവേലി മുക്ക്‌,കെ.പി.ജാബിർ മാസ്റ്റർ,പന്ത്രണ്ടാം വാർഡ്‌ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ എം.എം.മൂസ്സ,എം.ടി.അബ്ദുൽ അസീസ്‌ പുത്തൂർ,ടി.എൻ.അബ്ദുല്ലകുട്ടി,എൻ.മുഹമ്മദലി ഫൈസി,എൻ.ഇബ്രാഹിം കുഞ്ഞൻ,കെ.പി.കുഞ്ഞി മുഹമ്മദ്‌,വി.പി.സ്വിദ്ധീഖ്‌,എം.എം.സഫീർ എന്നിവർ സംസാരിച്ചു.വിവിധ പരീക്ഷകളിൽ ജേതാക്കളായ ആർ.കെ.സി.നാസിർ,എം.എം.ജാബിർ എന്നിവർക്ക്‌ ഡിജിറ്റൽ ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച്‌ കൈമാറി.എം.സി.ഷാജഹാൻ സ്വാഗതവും സഫീർ.പി.ജാറം കണ്ടി നന്ദിയും പറഞ്ഞു.

ഭാരവാഹികളായി നടമ്മൽ ഷൗക്കത്ത്‌(പ്രസിഡണ്ട്‌),എം.സി.ഷാജഹാൻ(ജന:സെക്രട്ടറി),എൻ.കെ.അഷ്‌റഫ്‌(ട്രഷറർ),റഫീഖ്‌ പാലിയിൽ(വർ.സെക്രട്ടറി), അബ്ദുറഹ്മാൻ കാഞ്ഞിരക്കണ്ടി,സി.അബ്ദുൽ കരീം,കെ.പി.മുഹമ്മദ്‌ കോയ,ആർ.കെ.അഷ്റഫ്,എം.എം.ജാബിർ(വൈസ്‌ പ്രസിഡണ്ടുമാർ),ആർ.കെ.സി.അബ്ദുൽ നാസർ,ആർ.കെ.സാബിത്ത്,എൻ.സ്വാദിഖ്‌,പി.ബുജൈർ,എൻ.കെ.സലീം(ജോ:സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.

ഉപദേശക സമിതി അംഗങ്ങളായി എൻ.മുഹമ്മദലി ഫൈസി,ആർ.കെ.അഹ്മദ്‌ കുട്ടി ദാരിമി,പി.മരക്കാർ,ടി.എൻ.അബ്ദുല്ലക്കുട്ടി,ആർ.കെ.അബ്ദുൽ റസാഖ്‌,ഐ.പി.അബ്ദുൽ നാസിർ എന്നിവരേയും സി.ഇ.ഒ യായി കെ.പി.ജാബിർ മാസ്റ്ററേയും ചീഫ്‌ കോ-ഓർഡിനേറ്ററായി സഫീർ.പി.ജാറം കണ്ടിയേയും തെരെഞ്ഞെടുത്തു.

എം.സി.ഷാജഹാൻ
(ജന:സെക്രട്ടറി)

Post a comment

Whatsapp Button works on Mobile Device only