19 ഓഗസ്റ്റ് 2020

നിയന്ത്രണങ്ങളോടെ എളേറ്റിൽ വട്ടോളി അങ്ങാടിയെ കണ്ടയിന്മെന്റ് സോണിൽ നിന്നും ഒഴിവാക്കി.
(VISION NEWS 19 ഓഗസ്റ്റ് 2020)എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് 19 റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ച കണ്ടയിന്മെന്റ് സോണിൽ നിന്നും എളേറ്റിൽ വട്ടോളി അങ്ങാടിയെ ഒഴിവാക്കി.

രോഗികളുടെ സമ്പർക്കത്തിൽ പെട്ടവർക്ക് നടത്തിയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലും,ഓണം അടുത്തെത്തിയതിനാൽ ഇനിയും കണ്ടയിന്മെന്റ് സോണായി എളേറ്റിൽ അങ്ങാടി തുടർന്നാൽ ജനങ്ങൾക്ക് പ്രയാസമുണ്ടാകുന്നതിന്റെ അടിസ്ഥാനത്തിലും  കിഴക്കോത്ത്  പഞ്ചായത് അധികൃതർ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയതിനെ തുടർന്നാണ് എളേറ്റിൽ അങ്ങാടിയെ കണ്ടയിന്മെന്റ് സോണിൽ നിന്ന് ഒഴിവാക്കി ഉത്തരവ് വന്നത്.

*അതേ സമയം പഞ്ചായത്തിലെ മറ്റു കണ്ടയിന്മെന്റ് സോണുകളായ വാർഡ് 1,5,7,8,9 എന്നിവക്ക് ഈ ഇളവുകൾ ബാധകമല്ല.*

*_കണ്ടയിന്മെന്റ് സോണിൽ നിന്ന് ഒഴിവായ സ്ഥലങ്ങളിൽ പഞ്ചായത്ത് നടപ്പിൽ വരുത്തിയ പുതിയ നിയന്ത്രണങ്ങൾ:_*

🔰 കച്ചവട സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ  വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാം.

🔰 ഭക്ഷണം പാർസൽ നൽകുന്ന  സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ  വൈകുന്നേരം 6 മണി വരെ പ്രവർത്തിക്കാം.

🔰സ്ഥാപനങ്ങളിൽ വരുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തുകയും , മാസ്ക് ധരിക്കുകയും , സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കുകയും വേണം.

🔰അങ്ങാടിയിലെ ഓട്ടോറിക്ഷ/ടാക്സികളുടെ എണ്ണത്തിന്റെ പകുതി എണ്ണം മാത്രമേ അങ്ങാടിയിൽ ഓടാൻ പാടുള്ളൂ.

ജനങ്ങൾ അത്യാവശ്യ കാര്യത്തിന് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്നും, കൂട്ടം കൂടാൻ പാടില്ല എന്നും, ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ളവരും,കുട്ടികളും പുറത്തിറങ്ങരുതെന്നും കിഴക്കോത്ത് പഞ്ചായത്ത്‌ പ്രസിഡന്റ് എൻ.സി.ഉസ്സയിൻ മാസ്റ്റർ അഭ്യർത്ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only