താമരശ്ശേരി :ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണപ്പെട്ട പരപ്പന്‍പൊയില്‍ വട്ടക്കുണ്ട് കുണ്ടച്ചാലില്‍ അഹമ്മദ് കോയ എന്ന ബാവ (63) യുടെ മയ്യിത്ത് ഇന്ന് രാത്രിയോടെ വട്ടക്കുണ്ട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണപ്പെട്ടത്. താഴെ പരപ്പന്‍പൊയില്‍ ടൗണ്‍ മുസ്ലിം ലീഗ് ട്രഷറര്‍, താഴെപരപ്പന്പൊയില് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, വട്ടക്കുണ്ട് മഹല്ല് കമ്മിറ്റിയംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
പരപ്പന്‍പൊയില്‍ റിയാളുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്രസ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു. ആശുപത്രിയില്‍ വെച്ച് നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെതുടര്‍ന്ന് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് ഖബറടക്കം നടക്കുക. ഭാര്യ :സാറ ഹജ്ജുമ്മ..മക്കള്‍: ജംഷീര്‍, ആസര്‍, ഷംന.,മരുമക്കള്‍: റുബീന, സമീറ.
Post a comment