28 August 2020

പട്ടികജാതി-വർഗ്ഗ ഫണ്ട് ലാപ്സാക്കുകയും, വകമാറ്റുകയും ചെയ്യുന്നവർക്കെതിരെ പട്ടിക ജാതി -വർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരം കേസ്സെടുക്കണം - ഐക്യ വേദി
(VISION NEWS 28 August 2020)



ഓമശ് ശേരി: പട്ടികജാതി -വർഗ്ഗ ഫണ്ടുകൾ ലാപ്സാവുന്നത് തുടർക്കഥയാവുന്ന സാഹചര്യത്തിൽ ഫണ്ട് ലാപ്സാക്കുകയും, വകമാറ്റുകയും ചെയ്യുന്നവർക്കെതിരെ പട്ടികജാതി-വർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരം കേസ്സെടുക്കണമെന്ന് കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് കേരള പട്ടികജാതി-വർഗ്ഗ ഐക്യവേദി ഓമശ്ശ്ശേരിയിൽ സംഘടിപ്പി അയ്യങ്കാളി ജന്മദിനാഘോഷ യോഗം അഭിപ്രായപ്പെട്ടു. പട്ടിക വിഭാഗക്കാർ കയറി കിടക്കാൻ ഇടമില്ലാതെ കഷ്ടപ്പെടുമ്പോൾ പട്ടിക വിഭാഗക്കാർക്ക് ലൈഫ്മിഷൻ മുഖേന വകയിരുത്തിയ 502 കോടി രൂപ ലാപ്പ് സായത് ഉത്ക്കണ്ഠാകുലരായാണ് പട്ടിക വിഭാഗ സമൂഹം കാണുന്നതൊന്നും യോഗം വിലയിരുത്തി.മുന്നോക്കക്കാരിയ പിന്നോക്കക്കാരന് 10% സംവണം ഭരണഘടനാ അട്ടിമറിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി.പി.ഗോവിന്ദൻ വെളിമണ്ണ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി.പി.പി.പ്രഭാഷ്കുമാർ.അയ്യങ്കാളി അനുസ്മരണ പ്രഭാഷണം നടത്തി.വി.കെ.സജിൽ കുമാർ, പി.ചന്ദ്രദാസ്, ജിജിത്ത് ഓമശ് ശേരി, ബിജു മു ടൂർ തുടങ്ങിയവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only