24 August 2020

മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടത് മൂന്നര മണിക്കൂറിലധികം; തകർത്തത് മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയുടെ റെക്കോഡ്
(VISION NEWS 24 August 2020)


കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി സഭാസമ്മേളനം ഒറ്റദിവസം ചേർന്ന് പിരിയുമ്പോൾ ഇന്ന് ഒരു റെക്കോഡ് കൂടി പിറന്നു. പിണറായിയുടെ മാരത്തൺ മറുപടി. ഒരു നിയമസഭാംഗം സഭയിൽ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രസംഗം ഏതാണ്ട് മൂന്നേമുക്കാൽ മണിക്കൂർ നീണ്ടു. ഇതിന് മുമ്പ് ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് രണ്ട് മണിക്കൂർ 55 മിനിറ്റായിരുന്നു ഉമ്മൻചാണ്ടിയുടെ ബജറ്റ് പ്രസംഗം. 

എന്നാൽ സ്വർണക്കടത്ത്, ലൈഫ് മിഷൻ, യുഎഇ എംബസി നൽകിയ ഭക്ഷണക്കിറ്റിനൊപ്പം മതഗ്രന്ഥം എത്തിച്ച സംഭവം അടക്കം പല വിവാദങ്ങൾ പ്രതിപക്ഷം ഉന്നയിച്ചെങ്കിലും അതിനൊന്നും കഴമ്പുള്ള മറുപടിയല്ല മുഖ്യമന്ത്രി നൽകിയത് എന്ന് പ്രസംഗം പരിശോധിച്ചാൽ കാണാം. മുമ്പ് വിശദീകരിച്ച കാര്യങ്ങൾ ആവർത്തിക്കുകയല്ലാതെ, നാല് വർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിയെണ്ണി നീണ്ടുനീണ്ട പ്രസംഗം നടത്തി മുഖ്യമന്ത്രി. എന്നാൽ ചോദ്യത്തിന് കൃത്യമായ ഉത്തരം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ടും ലൈഫ് മിഷനുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിക്ക് മറുപടിയെന്ത് എന്ന് ചോദിച്ച് പ്രതിപക്ഷം എഴുന്നേറ്റു നിന്നു. പിന്നീട് പ്രതിപക്ഷം കൂട്ടത്തോടെ നടുത്തളത്തിലിറങ്ങുകയും ചെയ്തു.

Post a comment

Whatsapp Button works on Mobile Device only