നരിക്കുനി :കോവിഡ് കാലത്ത് ഓണാഘോഷം മാറ്റി വെച്ച് നരിക്കുനി അത്താണിയിലെ അന്തേവാസികൾക്ക് സ്നേഹസദ്യയൊരുക്കി ആരാമ്പ്രം സോൾജിയേർസ് എഫ്.സി ക്ലബ്ബ് മാതൃകയായി. നിറമുള്ള ആഘോഷങ്ങൾക്ക് അവസരമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന നിർധന രോഗികൾക്ക് ഇതൊരു സ്നേഹ സമ്മാനമായി .ഇതിനാവശ്യമായ ഫണ്ട് നിഷാദ് പൊക്കാരി അത്താണി സെക്രട്ടറി ടി.മുഹമ്മദലിക്ക് കൈമാറി. ക്ലബ്ബ് അംഗങ്ങളായ റമീസ് പി.പി ,ജസീൽ ചോലക്കര ,അൻഷിദ് കീക്കാൾ സംബന്ധിച്ചു.
Post a comment