19 August 2020

കളരാന്തിരിയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടയാളുടെ ഖബറടക്കം ഇന്ന് രാത്രി നടക്കും
(VISION NEWS 19 August 2020)


കൊടുവള്ളി :കളരാന്തിരിയില്‍ കോവിഡ് ബാധിച്ച് ഇന്ന് ഉച്ചക്ക്  മരണപ്പെട്ട  ജനാസ ഇന്ന് രാത്രി തന്നെ ഖബറടക്കും. കളരാന്തിരി കാക്കാടംചാലില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ആരോഗ്യ വകുപ്പിന്റെയും നഗരസഭ അധികൃതരുടെയും സാന്നിധ്യത്തിലായിരിക്കും ഖബറടക്ക ചടങ്ങുകള്‍ നടക്കുക. ഇതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍, കൊടുവള്ളി നഗരസഭ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ഖബര്‍സ്ഥാന്‍ പരിശോധിച്ച് ഖബറടക്കത്തിനുള്ള നടപടികള്‍ ആരംഭിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എ.പി. മജീദ് മാസ്റ്റര്‍, കൗണ്‍സിലര്‍ പി. അനീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ നിസാര്‍, സജി, ജിബി, പ്രസാദ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.

Post a comment

Whatsapp Button works on Mobile Device only