27 August 2020

നരിക്കുനിയിൽ പോലീസിനെ സഹായിക്കാൻ യുവാക്കളും
(VISION NEWS 27 August 2020)




നരിക്കുനി: ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് കേസുകൾ റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ പോലീസിനെ സഹായിക്കാൻ യുവാക്കളും രംഗത്ത്.

സാമൂഹിക അകലം ഉറപ്പുവരുത്താനും അങ്ങാടിയിലെ തിരക്ക് നിയന്ത്രിക്കാനുമാണ് 20 അംഗ കോവിഡ് 19 സോഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീം രംഗത്തെത്തിയിരിക്കുന്നത്. നരിക്കുനി ടൗൺ കേന്ദ്രീകരിച്ചാണ് ടീമിന്റെ പ്രവർത്തനം.

പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ സി. വേണുഗോപാൽ യൂണിഫോം വിതരണംചെയ്തു. 10 പേർ രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും മറ്റ് 10 പേർ ഉച്ചയ്ക്ക് രണ്ടുമുതൽ വൈകുന്നേരം ആറുവരെയും പോലീസിനെ സഹായിക്കും

Post a comment

Whatsapp Button works on Mobile Device only