ഓമശ്ശേരി: അൽ ഇർശാദിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്നും 2019-20 അധ്യായന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു ,ഡിഗ്രി ,മദ്രസ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും എൽ.എസ്.എസ് ജേതാക്കളെയും മാനേജ്മെൻറ്, പിടിഎ, അധ്യാപകർ ചേർന്ന് മെമന്റോ നൽകി അനുമോദിച്ചു. സെൻട്രൽ സ്കൂളിൽ നിന്നും സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ നേടിയ പത്ത് വിദ്യാർഥികൾ, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ, പ്ലസ് ടു, അഫ്സലുൽ ഉലമ അറബിക് പ്രിലിമിനറി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, ഡിഗ്രി തലത്തിൽ വിവിധ കോഴ്സുകളുടെ അവസാന വർഷ പരീക്ഷയിൽ ഉന്നത വിജയം നേടിയവർ, എൽ.എസ്.എസ് നേടിയ കുട്ടികൾ, മദ്രസ്സാ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയവർ എന്നിവരെയാണ് അനുമോദിച്ചത്. ചടങ്ങിൽ അൽ ഇർശാദ് സ്ഥാപനങ്ങളുടെ ചെയർമാൻ സി കെ ഹുസൈൻ നീബാരി, സെക്രട്ടറി ഹുസൈൻ മേപള്ളി, അസൈൻ മാസ്റ്റർ, ജൗഹർ പി ടി, സെബാസ്റ്റ്യൻ ജേക്കബ്, സെലീന ടീച്ചർ, റഫീഖ് സഖാഫി, റസാഖ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു
Post a comment