14 August 2020

വെളിമണ്ണ ജിസിസി കെഎംസിസി ഉന്നത വിജയികളെ അനുമോദിച്ചു
(VISION NEWS 14 August 2020)



ഓമശ്ശേരി: പ്ലസ്ടു, എസ്എസ്എൽസി, എൽഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വെളിമണ്ണ ജിസിസി കെഎംസിസി അനുമോദിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി സക്കീന ടീച്ചർ ഗൃഹാങ്കണ അനുമോദനം ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്കുള്ള സ്നേഹോപഹാരം പ്രവർത്തവർ വീടുകളിലെത്തി വിദ്യാർത്ഥികൾക്ക് കൈമാറി. പ്രസിഡന്റ് വി.എം സലീം അധ്യക്ഷനായി.
               സെക്രട്ടറി എൻ മുഹമ്മദ് ഹാജി, നാസർ കുന്നത്ത്, ടി.കെ അൻവർ സാദത്ത് മാസ്റ്റർ, ടി.സി.സി  കുഞ്ഞഹമ്മദ്, സി ഇബ്രാഹീം മാസ്റ്റർ, സി.എം കുട്ടി, റഷീദ് മഠത്തിൽ, ജാഫർ കുണ്ടത്തിൽ എന്നിവർ സംബന്ധിച്ചു. കെ.ടി അസീസ്, ടി.കെ ജബ്ബാർ, കെ.പി അബ്ബാസ്, കെ.ടി ബഷീർ, മുഹമ്മദ് നൂലാടൻ, വി.കെ ആസാദ്, പി അസീസ്, നാസർ ആശാരിക്കൽ, സക്കീർ ഹുസൈൻ, മുഹമ്മദ് പുറായിൽ, ടി.കെ സാജിർ, പി.സി ഫൈസൽ, വി.കെ നസ്റുദ്ദീൻ എന്നിവർ  മെമെന്റൊ വിതരണത്തിന് നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only