26 August 2020

കോഴിക്കോട് നഗരത്തിലെ വന്‍ തീപ്പിടിത്തം
(VISION NEWS 26 August 2020)




കോഴിക്കോട്:  കോഴിക്കോട് നഗരത്തില്‍ വന്‍ തീപ്പിടിത്തം. ഫ്രാന്‍സിസ് റോഡിലെ മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി.

ഗോഡൗണിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. ഇടുങ്ങിയ വഴിയാണ് കെട്ടിടത്തിലേക്കുള്ളത്. അതിനാല്‍ തന്നെ ഫയര്‍ഫോഴസ് യൂണിറ്റുകള്‍ക്ക് കെട്ടിടത്തിനടുത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. വാഹനം വഴിയില്‍ നിര്‍ത്തി കെട്ടിടത്തിനടുത്തേക്ക് വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്.

ഗോഡൗണിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീ പടര്‍ന്നിരിക്കുന്നത്. സമീപത്ത് ധാരാളം കെട്ടിടങ്ങളുള്ളതിനാല്‍ കൂടുതല്‍ ഭാഗത്തേക്ക് തീ പടരാതിരിക്കാന്‍ ശ്രമം നടത്തുകയാണ്. 

Post a comment

Whatsapp Button works on Mobile Device only