30 August 2020

ഡ്രൈവിങ്​ സ്കൂളുകൾ സെപ്റ്റംബർ മൂന്നുമുതൽ പുനരാരംഭിക്കും
(VISION NEWS 30 August 2020)



     
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നിയന്ത്രണങ്ങ​ളെ​ തുടർന്ന്​ മാ​ർ​ച്ചു​ മു​ത​ൽ നി​ർ​ത്തി​ വെച്ചി​രു​ന്ന ഡ്രൈ​വി​ങ്​ സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സെപ്റ്റം​ബ​ർ മൂന്നുമുതൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ ഓൾ കേരള ഡ്രൈ​വി​ങ്​ സ്കൂ​ൾ വർക്കേ​ഴ്സ് യൂ​നി​യ​ൻ അ​റി​യി​ച്ചു.

ത​മി​ഴ്നാ​ടും ക​ർ​ണാ​ട​ക​വും മ​ഹാ​രാ​ഷ്​​ട്ര​യു​മ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളെ​ല്ലാം ഡ്രൈ​വി​ങ്​ സ്കൂളുക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി നൽകി​ക്ക​ഴി​ഞ്ഞു. കേരള​ത്തി​ലും ബ​സ് സർ​വി​സു​ക​ൾ ഉ​ൾ​പ്പെ​ടെ സാ​ധാ​ര​ണ​ഗ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ മോ​ട്ടോ​ർ വാഹ​ന​ വകുപ്പുദ്യോഗസ്ഥ​ർ തൊ​ടു​ന്യാ​യ​ങ്ങ​ൾ പറഞ്ഞ്​ ഡ്രൈ​വി​ങ്​ സ്കൂ​ളു​ക​ൾ​ക്ക് മാ​ത്രം അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളും തൊഴി​ലു​ട​മ​ക​ളും പട്ടിണി​യി​ലാ​ണ്. ആവർത്തി​ച്ചാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഗ​താ​ഗ​ത​വ​കു​പ്പ് നീ​തി നി​ഷേ​ധി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ്ഥാപ​ന​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ തീരുമാ​നി​ച്ച​ത്.

കോ​വി​ഡ് പ്രോട്ടോകോൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​വും പ്രവർ​ത്ത​ന​മെ​ന്ന്​ ഓൾ കേ​ര​ള ഡ്രൈ​വി​ങ്​ സ്കൂൾ വ​ർ​ക്കേ​ഴ്സ് യൂനി​യ​ൻ സം​സ്ഥാ​ന പ്രസി​ഡ​ൻ​റ്​ കെ.​കെ. ദിവാ​ക​ര​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. അനിലും പ്ര​സ്താ​വ​ന​യി​ൽ പറ​ഞ്ഞു.


Post a comment

Whatsapp Button works on Mobile Device only