19 August 2020

സംസ്ഥാനത്ത് വഴിയോര മത്സ്യ വിപണനത്തിന് വിലക്ക്
(VISION NEWS 19 August 2020)


കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി സംസ്ഥാനത്ത് വഴിയോര മീൻ കച്ചവടത്തിന് വീണ്ടും വിലക്കേർപ്പെടുത്തി. വഴിയോരക്കച്ചവടം നടത്തുന്ന കച്ചവടക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മാർക്കറ്റുകളിലേക്ക് മാറണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. 

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം. തദ്ദേശവകുപ്പുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ചന്തകൾ തുറക്കാനും തീരുമാനമായിട്ടുണ്ട്. ഏതെങ്കിലും സ്ഥലത്ത് പുതുതായി വിപണന കേന്ദ്രം വേണമെങ്കിൽ ഗ്രാമ - ബ്ലോക്ക് - പഞ്ചായത്തുകൾക്ക് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ഏതെങ്കിലും ചന്തകൾ തുറക്കുന്നില്ലെങ്കിൽ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only