14 August 2020

കൂടത്തായി കൊലപാതക കേസ്; പ്രാരംഭവാദം ഇന്ന് ആരംഭിക്കും
(VISION NEWS 14 August 2020)


കോഴിക്കോട് കൂടത്തായി കൊലപാതക കേസിന്റെ പ്രാരംഭ വാദം ഇന്ന് ആരംഭിക്കും. കൂടത്തായി കേസിലെ സിലി വധക്കേസാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്.കുറ്റപത്രം ചുമത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭവാദമാണ് നടക്കുക.കേസിൽ ജോളിയാണ് മുഖ്യപ്രതി. ജോളിയെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയേക്കും. 2016 ജനുവരി 11 നായിരുന്നു ജോളി ,രണ്ടാംഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ സയനൈഡ് നൽകി കൊലപ്പെടുത്തിയത്.2019 ഒക്ടോബറിലാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര ലോകം അറിയുന്നത് .കുടുംബ സ്വത്തിനായി 14 വർഷം കൊണ്ട് കുടുംബത്തിലെ ആറുപേരെ 47 കാരിയായ ജോളി ജോസഫ് സൈനയിഡ് നൽകി കൊല നടത്തി എന്നാണ് കെസ് .അന്നത്തെ വടകര റൂറൽ എസ് പി കെ ജി സൈമൺ ആയിരുന്നു കേസ് അന്വേഷിച്ചത് .

Post a comment

Whatsapp Button works on Mobile Device only