18 ഓഗസ്റ്റ് 2020

പി എസ് സി പരീക്ഷ ഇനി രണ്ട് ഘട്ടമായി നടത്തുമെന്ന് പി എസ് സി ചെയർമാൻ ;മാറ്റിവെച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ നടത്തും
(VISION NEWS 18 ഓഗസ്റ്റ് 2020)


പിഎസ്‍സി പരീക്ഷാ രീതികൾ മാറുന്നതായി ചെയർമാൻ. ഇനി മുതൽ സ്ക്രീനിങ്ങ് ടെസ്റ്റ് രണ്ട് ഘട്ടമായാണ് നടത്തുക. സ്ക്രീനിങ് മാർക്ക് അന്തിമ ഫലത്തെ ബാധിക്കില്ലെന്നും മികവുള്ളവർ മാത്രം രണ്ടാംഘട്ടത്തിലേക്ക് കടക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. ഡിസംബർ മുതലാണ് പുതിയ രീതി നടപ്പിലാക്കുക.ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ എഴുതുന്ന എൽഡിസി പോലുള്ളവയ്ക്കാകും രണ്ടു ഘട്ട പരീക്ഷകൾ. പ്രിലിമിനറിയും മെയിനും എന്നരീതിയിലാകും ഇവ നടത്തുക. പ്രിലിമിനറിക്കു ശേഷം 5000 പേരുടെ പട്ടികയാകും തയ്യാറാക്കുക. റാങ്ക് പട്ടികയിൽപ്പെടുന്നവരുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം. പരീക്ഷകൾ പൂർത്തിയായാൽ റാങ്ക് ലിസ്റ്റുകൾ വേഗത്തിലാക്കുമെന്നും ചെയർമാൻ പറഞ്ഞു. കൊവിഡ് കാരണം മാറ്റിയ പരീക്ഷകൾ നടത്താനും പിഎസ്‍സി തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലാകും ഈ പരീക്ഷകൾ നടത്തുകയെന്ന് ചെയർമാൻ വ്യക്തമാക്കി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും പരീക്ഷകൾ നടത്തുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only