കൊടുവള്ളി-കൊടുവള്ളി നഗരസഭയിലെ .കരുവമ്പൊയിൽ പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിറസാന്നിദ്ധ്യമായിരുന്ന ടി.പി.സി മുഹമ്മത് മാസ്റ്ററുടെ
സ്മരണ നിലനിർത്തുക ലക്ഷ്യമാക്കി
കരുവമ്പൊയിൽഗ്രാമദീപം ഗ്രന്ഥാലയം ഏർപ്പെടുത്തിയ ടി.പി.സി മെമ്മോറിയൽ ഗ്രാമദീപം പ്രഥമഅവാർഡിന് പ്രവാസിലോക ജീവകാരുണ്യ പ്രവർത്തകർ അഷ്റഫ്
താമരശ്ശേരി അർഹനായി,
ജില്ലയിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡാണ് ഗ്രാമദീപം ടി.പി സി മെമ്മോറിയൽ പുരസ്കാരം,
10000 രൂപയും പ്രശസ്തിഫലകവുമാണ് അവാർഡ്, കരുവമ്പൊയിൽ ഗ്രാമത്തിലെ വിദ്യഭ്യാസ-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-മതരംഗങ്ങളിൽ ടി.പി സി അനുഷ്ഠിച്ച
മഹത്തായ സേവന- പുരോഗതി മുൻനിർത്തിയാണ് അവാർഡ് ഏർപ്പെടുത്തുന്നത്.
പ്രവാസികളുടെ ക്ഷേമത്തിനായി
ജീവിതം മാറ്റി വെച്ച അഷ്റഫ് ഇതു വരെ പ്രവാസ ലോകത്ത് മരിച്ച 5400 ൽ പരം മൃതദേഹങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്നു കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കു മെത്തിക്കുന്നതിന് മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്, ഇത് മുൻ നിർത്തിയാണ് അവാർഡിനർഹനായത്
മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ദേശീയ അംഗീകാരമായ" പ്രവാസി ഭാരതീയ" പുരസ്ക്കാരമടക്കം അനവദി അവാർഡുകൾ അഷ്റഫിനെ തേടിയെത്തിയിട്ടുണ്ട് ടി.പി.സി മുഹമ്മദ് മാസ്റററുടെ
ഒന്നാം ചരമവാർഷികമായ ആഗസ്ത് 27 ന് നടക്കുന്ന ചടങ്ങിൽ അഷ്റഫിനെ ആദരിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും
റിപ്പോർട്ട് : ബഷീർ ആരാബ്രം
Post a comment